Don't Miss

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി

തിരുവനന്തപുരം: 1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകളാണെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കുന്നത്. വെല്ലുവിളികളെ കൂളായി നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ബെഹ്റയുടെ മറുപടി.


ബാബ്റി മസ്ജിദ് പ്രശ്നമുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്.
സംസ്ഥാനത്തെ കേ ബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രം- ബെഹ്റ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജകരമായിരുന്നുവെന്നും ബഹ്റ പറഞ്ഞു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കം ധാരളമായിരുന്നുവെന്നും ബഹ്റ അവകാശപ്പെട്ടു.
വെല്ലുവിളികളെ വലുതായി കാണുമ്പോള്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും എത്ര വലിയ പ്രശ്നങ്ങള്‍ക്കും ചിന്തിച്ചാല്‍ നിസാരമായി പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ ബെഹ്‌റയുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ തള്ളുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്ത സമയങ്ങളില്‍ നഗരങ്ങളില്‍ മാത്രമായി ചെറിയ രൂപത്തിലുള്ള കേബിള്‍ നെറ്റ് വര്‍ക്കുകളാണ് ഉള്ളത്. അതാകട്ടെ വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. കൂടുതല്‍ പ്രേക്ഷകരും അതിന് ഉണ്ടായിരുന്നില്ല. കലാപം തടയാന്‍ പ്രാപ്തമായ രീതിയില്‍ അത് ലഭ്യമായിരുന്നുമില്ല. ദൂരദര്‍ശന്‍ മാത്രമായിരുന്നു കേരളത്തിലെ ആളുകള്‍ക്ക് ചാനല്‍ ആയി ലഭിച്ചുകൊണ്ടിരുന്നത്.

മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കുന്നത് 1993 ആഗസ്റ്റിന് 30 നാണ്. അതായത് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടു എട്ട് മാസം കഴിഞ്ഞതിന് ശേഷം. മാധ്യമപ്രവര്‍ത്തകനായ ശശികുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കുന്നത്. അതിന് മുന്‍പ് കേബിള്‍ ടിവി കേരളത്തില്‍ ഇല്ല. മാത്രമല്ല അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റ് സ്വകാര്യ ചാനലുകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്.


പിന്നെ എങ്ങനെയാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ച് ചാനലുകളില്‍ ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് പൊലീസ് പറയുക എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway