നാട്ടുവാര്‍ത്തകള്‍

ജാമ്യാപേക്ഷ മാറ്റിയതോടെ ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് അമ്മ സബ് ജയിലില്‍ എത്തത്. ദിലീപിന്റെ ജാമ്യാപേക്ഷ ഒരാഴ്ച ഹൈക്കോടതി മാറ്റിവച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ഇതുവരെ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ജയില്‍ വാസം നീളുന്ന സാഹചര്യത്തില്‍ അമ്മ മകനെ കാണാന്‍ എത്തുകയായിരുന്നു.


ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. രാമന്‍പിള്ള അസോസിയേറ്റ്‌സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ അന്വേഷണ സംഘം കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നെന്നാണറിയുന്നത്.


(ചിത്രം കടപ്പാട് -മാതൃഭൂമി ന്യൂസ്)

  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • നടിയുടെ കേസില്‍ ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മുന്‍കൂര്‍ ജാമ്യം
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  • എം.എം മണി സ്ത്രീകളെ അപമാനിച്ചപ്പോള്‍ എവിടെയായിരുന്നു? സ്പീക്കറോട് പി.സി ജോര്‍ജ്
  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway