അസോസിയേഷന്‍

വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ സഹായം തേടുന്നു; വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?

കോഴിക്കോട് കോര്‍പ്പറേഷനില്‍ കളാണ്ടിത്താഴം എന്ന സ്ഥലത്തു രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ (24) എന്ന യുവാവ് ദുഃഖങ്ങളുടെ തീരാകയത്തിലാണ്. ബിടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് അവരെ സഹായിക്കാന്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം (2016 മാര്‍ച്ച് 20) തളര്‍ന്നുവീഴുകയാണുണ്ടായത്. വിശദമായ പരിശോധനയില്‍ അരുണിന് Gullian Barre Syndrome (GBS) എന്ന മഹാരോഗമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. മസിലുകളെ തളര്‍ത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ വലിയ ചികിത്സാചിലവ് വരുമെന്നതിനാല്‍ അരുണിന്റെ കുടുംബം ആകെ തളര്‍ന്ന അവസ്ഥയിലാണ്.

വളരെ പാവപ്പെട്ട ഈ കുടുംബത്തിന് മറ്റുള്ളവരുടെ സഹായം തേടുക മാത്രമേ വഴിയുള്ളു. അരുണിന്റെ അച്ഛന് കണ്ണിന് കാഴ്ച കുറവായത് കൊണ്ട് കൂലിപ്പണിക്ക് പോകാന്‍ കഴിയില്ല. 'അമ്മ ഒരു തുണിക്കടയില്‍ ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. അരുണിന് ഒരു സഹോദരിയാണുള്ളത്. അവള്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠിക്കാന്‍ മിടുക്കിയായതിനാല്‍ പലയിടത്തു നിന്നും കടം വാങ്ങിയാണ് മക്കളുടെ പഠനം നടത്തുന്നത്. നാട്ടുകാരുടെ സഹായം കുറെയൊക്കെ ഈ കുടുംബത്തിന് കിട്ടിയിരുന്നെങ്കിലും തുടര്‍ന്നുള്ള ചികിത്സയ്ക്ക് പണം കിട്ടാതെ നട്ടം തിരിയുകയാണ് അരുണിന്റെ കുടുംബം. അരുണിന്റെ അവസ്ഥയറിഞ്ഞ ഒരു യുകെ മലയാളി വോക്കിങ് കാരുണ്യയെ അറിയിച്ചതനുസരിച്ച് അന്വേഷിച്ചപ്പോള്‍ അരുണ്‍ തികച്ചും സഹായത്തിന് അര്‍ഹനാണെന്ന് മനസിലാക്കി ഈ മാസത്തെ സഹായം അരുണിനും കുടുംബത്തിനും കൊടുക്കുവാന്‍ വോക്കിങ് കാരുണ്യ തീരുമാനിക്കുകയായിരുന്നു. ഈ ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയില്‍ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 28ന് മുന്‍പായി താഴെ കാണുന്ന വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 • എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
 • ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
 • യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി 10ന്
 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway