സിനിമ

എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ അയാള്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഭാമ

മലയാള സിനിമയില്‍ തനിക്കു അവസരം കുറഞ്ഞതില്‍ ചില കാരണങ്ങള്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ . ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഭാമയുടെ പ്രതികരണം.

തനിക്കെതിരെ അത്തരമൊരു ഇടപെടല്‍ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോള്‍.ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച കാലം. സംവിധായകനായ സജി സുരേന്ദ്രന്റെ ഫോണിലേയ്ക്ക് കോള്‍ വന്നു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുത്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അവര്‍ തലവേദനയാകും എന്ന് സംവിധായകന് മുന്നറിയിപ്പ് നല്‍കി. അതവര്‍ കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. സിനിമ നേരത്തേ തീരുമാനിച്ചപോലെ തന്നെ ചിത്രീകരണവും പൂര്‍ത്തിയാക്കി.

വീണ്ടും ചില സംവിധായകര്‍ ഇത്തരം ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറയുന്നു. വിഎം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിക്കുന്ന അവസരം. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുമ്പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന് ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്. ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍.


ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല... ഭാമ പറയുന്നു. പിന്നീട് തന്റെപേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി. സിനിമയില്‍ മാത്രമല്ല, സിനിമയ്ക്കു പുറത്തും തനിക്കെതിരേ വ്യാജ വാര്‍ത്തകളുണ്ടായി. എന്തുകൊണ്ടാകാം അങ്ങനെ ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതു കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന ചില കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും ഭാമ പറഞ്ഞുവയ്ക്കുന്നു. പഞ്ചപാവമായി സംസാരിച്ചപ്പോഴൊക്കെ അതു മുതലാക്കാന്‍ ധാരാളം പേരെത്തി. ചെറിയ ബഡ്ജറ്റേയുള്ളവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാന്‍ എനിക്ക് പറ്റില്ല- ഭാമ പറയുന്നു.
ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ വളരെപ്പെട്ടെന്ന് തന്നെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി. എന്നാല്‍ പിന്നീട് ഭാമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു.


ഭാമയുടെ സിനിമ ജീവിതം തകര്‍ത്തത് ദിലീപാണെന്ന വെളിപ്പെടുത്തലുമായി സിനിമ മംഗളത്തിലൂടെ പല്ലിശ്ശേരി പറഞ്ഞിരുന്നു.പ്രതിവാര പംക്തിയായ അഭ്രലോകത്തിലൂടെയാണ് പല്ലിശേരി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്


പല്ലിശേരിയുടെ കോളത്തിലെ ചില ഭാഗങ്ങള്‍
ഒരു കാര്യം സൂചിപ്പിക്കാനാണ് വിളിച്ചത്. 4 വര്‍ഷം മുമ്പ അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചു അതില്‍ പങ്കെടുത്ത യുവ നായികനടിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ചുമാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഒരു മാദ്യപാനസദസില്‍ വച്ച് ഞങ്ങള്‍ നാലുപേര്‍ക്കിടയില്‍ ദിലീപും ഉണ്ടായിരുന്നു. കുറെ മദ്യപിച്ചപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു ” അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ഞാനാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഈ ദിലീപ് ആരാണെന്ന് അവള്‍ അറിയും’ ‘ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞത് ‘ഞങ്ങളിലൊരാള്‍ ചോദിച്ചു. ‘അവളെക്കുറിച്ച്. കോട്ടയംകാരി.
ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍ മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. നിങ്ങള്‍ അമേരിക്കന്‍ മലയാളികളോട് ഞാന്‍ ചോദിച്ചു. ‘ എന്താ കാരണം? ‘ മറുഭാഗത്തുനിന്നും ചിരി. ‘ എന്തായിരിക്കും ? ഊഹിക്കാമോ? ‘സഹകരണമില്ലായ്മ ?’ ‘ അതെ. അമേരിക്കാന്‍ പ്രോഗ്രമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്നും പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീ രാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കും.’
കറച്ചുകൂടി വിശദീകരിക്കാമോ? നടിയും സഹോദരിയും ഈ സംഘത്തോടൊപ്പം ഉണ്ടായിുരുന്നു. അതേസമയം ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായില്ല. കേരളത്തില്‍ ഷൂട്ടിഗ് തിരക്കിനിടയില്‍ നിന്നും രണ്ടുദിവസം മുങ്ങയിയിട്ടാണ് അമേരിക്കയില്‍ ചെന്നത്. അതും നാദിര്‍ഷയുടെ പ്രത്യേക താല്പര്യപ്രകാരം. നായികനടിയായിരുന്നു അവരുടെ ലക്ഷ്യം. തന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദര്‍ദവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മറ്റാന്‍ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോണ്‍ ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.
ചേച്ചിക്കു കാര്യം മനസിലായി. ‘ ഞങ്ങള്‍ കൊച്ചിരാജവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകെണ്ട് കാണാന്‍ താല്പര്യമില്ല. ‘ നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടാക്കും. ഇല്ലെങ്കില്‍ കാര്യം പോക്കാ’. ‘ അതു സാരല്യ…. ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്കുവേണ്ട ‘ചേച്ചി എടുത്തടിച്ചു മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസില്‍ എത്തിയതും നടിയെ മലയാളസിനിമയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.
'ഒരു കാര്യംകൂടി പറയാം….. അയാളോട് സഹകരിക്കാത്തവരെയല്ലാം ഇല്ലായ്മ ചെയ്തിട്ടുണ്ട്.' കഴിഞ്ഞ 4 വര്‍ഷമായി മലയാളസിനിമയിലെ അഭിനേതാക്കളെക്കുറിച്ച് പരിശോധിച്ചു. അതില്‍ ഒരെണ്ണത്തില്‍ പോലും ഈ നടി അഭിനയിച്ചിട്ടില്ല. കൊച്ചിരാജാവ് ഒറ്റപ്പെടുത്തുകയായിരുന്നു. ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഇങ്ങനെ പലതരത്തുലുള്ള വര്‍ത്തകളാണ് അനുദിനം കൊച്ചിരാജാവിനെക്കുറിച്ചു ലഭിക്കുന്നതെന്നും അഭ്രലോകമെന്ന പംക്തിയില്‍ പല്ലിശേരി എഴുതുന്നു.

 • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
 • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
 • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
 • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
 • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
 • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway