യു.കെ.വാര്‍ത്തകള്‍

ഭവനരഹിതരെയും ഭിന്നശേഷിയുള്ളവരെയും അടിമകളാക്കി; ഒരു കുടുംബത്തിലെ 11 പേര്‍ കുറ്റക്കാര്‍

ലണ്ടന്‍ : ഭവനരഹിതരെയും ഭിന്നശേഷിയുള്ളവരെയും ദശാബ്ദങ്ങളായി അടിമകളാക്കിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ലിങ്കണ്‍ഷയറിലുള്ള റൂണി കുടുംബത്തിലെ 11 പേര്‍ കുറ്റക്കാരാണെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയാണ് കണ്ടെത്തിയത്. ഭിക്ഷക്കാരെയും ഭിന്നശേഷിയുള്ളവരെയുമൊക്കെ ഇവര്‍ കുറഞ്ഞ ശമ്പളത്തിനോ അല്ലെങ്കില്‍ ശമ്പളമില്ലാതെയോ ജോലികള്‍ക്ക് നിയോഗിച്ചതായാണ് കണ്ടെത്തിയത്. ഇവരെ അടിമവേല ചെയ്യിച്ചു വീട്ടുകാര്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. തട്ടിപ്പ്, അടമത്വം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി വിധിച്ചത്. 26 വര്‍ഷമായി ഇവര്‍ ഈ രീതി തുടര്‍ന്നു വരികയായിരുന്നു.


മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ കഴിയുന്നവരെയും തെരുവുകളില്‍ നിന്ന് തേടിപ്പിടിച്ചാണ് ഇവര്‍ അടിമകളാക്കിയിരുന്നത്. അടിമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കണ്ടെത്തിയവരില്‍ ഒരാള്‍ 26 വര്‍ഷത്തോളമായി ഇവര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുകയായിരുന്നു. ഇരയാക്കപ്പെട്ടവര്‍ നേരിട്ട മാനസികാഘാതം വളരെ വലുതാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ചിലര്‍ക്ക് ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.


ജോലിയും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട സൗകര്യമോ ആവശ്യത്തിന് വെള്ളമോ ലഭ്യമാക്കിയില്ല. അടിമകളാക്കപ്പെടുന്നവരെ മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.അടുത്തുള്ള കാട്ടിലായിരുന്നു ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറാന്‍ സൗകര്യം കൊടുത്തത്. ഇവര്‍ തയ്യാറാക്കിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഒരു ഇരയെക്കൊണ്ട് സ്വന്തം കുഴിമാടം കുതിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 18 പേരെ ഇവര്‍ അടിമകളാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.


ജോലിക്കാര്‍ സമ്പാദിച്ച് നല്‍കുന്ന തുക കൊണ്ട് യജമാനന്‍മാര്‍ ബാര്‍ബഡോസില്‍ അവധിക്കാലം ആഘോഷിച്ചതായും കോസ്‌മെറ്റിക് സര്‍ജറി നടത്തിയതായും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സോക്കര്‍ സ്‌കൂളില്‍ പരിശീലനം നേടിയതായും കോടതി കണ്ടെത്തി.
ലിങ്കണ്‍ഷയര്‍ പൊലീസും നാഷണല്‍ ക്രൈം ഏജന്‍സിയും 2014 ല്‍ നടത്തിയ റെയ്ഡിലാണ് 18 നും 63 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെ മോചിപ്പിച്ചത്.

  • പെരുമാറ്റദൂഷ്യം; എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവിനെ പുറത്താക്കി
  • യുകെയില്‍ ആദ്യമായി ഹിന്ദു-ജൂത ലെസ്ബിയന്‍ വിവാഹം; ഇന്ത്യക്കാരി കെട്ടിയത് ടെക്‌സാസ് സ്വദേശിനിയെ
  • എ ലെവല്‍ പരീക്ഷയില്‍ മലയാളികള്‍ക്ക് തിളക്കമാര്‍ന്ന ജയം, ലണ്ടനിലെ സുജില്‍ ജയിംസിന് 3 എ സ്റ്റാറും 1 എയും,കേംബ്രിഡ്ജില്‍ മെഡിസിന് അഡ്മിഷന്‍
  • കുറഞ്ഞ ചിലവില്‍ മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി കോഴ്സുകളുമായി സ്റ്റഡിവെല്‍ മെഡിസിന്‍
  • ജീവിക്കാന്‍ ഏറ്റവും യോഗ്യം മെല്‍ബണ്‍ ; യുകെ നഗരങ്ങള്‍ ബ്ളാക് ലിസ്റ്റില്‍
  • നോര്‍ത്താംപ്ടണില്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നു
  • സൂക്ഷിക്കുക! യുകെറോഡുകളില്‍ അപകടകാരികളായി പതിനായിരത്തിലേറെ ഡ്രൈവര്‍മാര്‍
  • എന്‍എച്ച്എസില്‍ സ്വാഭാവിക പ്രസവം കൂടിയപ്പോള്‍ സംഭവിച്ചത് ..
  • യാത്രക്കാര്‍ക്ക് ന്യൂഇയര്‍ ഷോക്കായി ട്രെയിന്‍ ചാര്‍ജ് കൊള്ള; എല്ലാ വിഭാഗത്തെയും ബാധിക്കും
  • ഡയാനയുടെ ഇന്ത്യയിലെ 'മകള്‍ ' ഇതാ ഇവിടെയുണ്ട്; പുനഃസമാഗമം വിധി തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ചു ആ മകള്‍ ....
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway