സിനിമ

എട്ടുവര്‍ഷം മുമ്പ് തന്റെ വഴിമുടക്കിയ ദിലീപിനെപ്പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

ദിലീപ് നിരവധി താരങ്ങളുടെ അവസരം മുടക്കിയെന്ന ആരോപണമുയരവെ ആ ലിസ്റ്റിലെ ആളാണ് താനെന്നും വ്യക്തമാക്കി നടി ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച നടി.


എട്ടുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് നായകന്‍ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു. ഒഴിവാക്കിയ വിവരം അണിയറ പ്രവര്‍ത്തകില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കല്‍ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു. ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷമാണ് ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചത്. അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.


ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിച്ചു. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദര്‍ഭമാണത്. പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ് മലയാളത്തിലെ തന്റെ ആദ്യ ഹിറ്റില്‍. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്.

  • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
  • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
  • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
  • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
  • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
  • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
  • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
  • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
  • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
  • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway