സിനിമ

ആത്മഹത്യ ചെയ്യാന്‍ നീന്തല്‍ കുളത്തില്‍ ചാടിയ മലയാളി യുവനായികയ്‌ക്കെതിരെ കേസ്

കൗമാര താരമായി സിനിമയിലെത്തിയ ഓവിയ ഹെലനാണു ഇപ്പോള്‍ തമിഴ്‌നാട്ടിലെ താരം. 10 വര്‍ഷമായി സിനിമയിലെത്തിയിട്ടെങ്കിലും ഇതുവരെ ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസ് ഷോയിലൂടെ താരം നേടിയത്. അങ്ങനെയുള്ള ഓവിയക്കെതിരെ പോലീസ് കേസ്. ഷോയില്‍ നിന്ന് സ്വമേധയാ പുറത്തു പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു കേസ്. ഷോ ഹൗസിലെ നീന്തല്‍ കുളത്തില്‍ ചാടിയ ഓവിയയെ മറ്റു മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.

ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. ഓവിയയ്ക്ക് പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഷോയുടെ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് മാനേജര്‍ പോലീസിനോട് പറഞ്ഞു.

പരിപാടിയില്‍ നിന്ന് സ്വമേധയ പുറത്ത് പോയെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓവിയ തിരിച്ചു വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഷോയിലെ മത്സരാര്‍ത്ഥിയായ ആരവിനോടുള്ള പ്രണയം കൊണ്ടാണ് മടങ്ങി പോന്നതെന്നും ഓവിയ പറഞ്ഞു. പുതിയ മേക്കോവറിലാണ് താരത്തിന്റെ വരവ്.

  • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
  • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
  • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
  • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
  • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
  • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
  • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
  • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
  • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
  • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway