നാട്ടുവാര്‍ത്തകള്‍

ഞാനൊരു മലയാളിയാണ്; ബിജെപിക്കാരനായിട്ട് കൂട്ടേണ്ടെ- പിണറായി സര്‍ക്കാറിനോട് ശ്രീശാന്ത്

കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിജെപിക്കാരനായത് കൊണ്ടാകാം ഇത്. തന്നെ രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തരുതെന്നും മനോരമ ന്യൂസിലെ നേരെ ചൊവ്വെയില്‍ ശ്രീശാന്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്നൊക്കെ നല്ല നല്ല മെസേജുകള്‍ വന്നു. അത് ചിലപ്പോള്‍ ബിജെപി ആയിട്ടായിരിക്കും. സങ്കടം പറയുന്നതല്ല, താനൊരു മലയാളി ആണെന്നും ബിജെപിക്കാരനായിട്ട് തന്നെ കൂട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിവെച്ച് നോക്കുമ്പോള്‍ താനൊരു ബിജെപിക്കാരനാണ്. അതില്‍ എല്ലാമുപരി താനൊരു ക്രിക്കറ്ററാണ്. സ്‌പോര്‍ട്‌സ് പേഴ്‌സണാണ്. അത്തരത്തില്‍ കാണണമെന്നും ശ്രീശാന്ത് പറയുന്നു.

കമ്മ്യൂണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരോ തന്നോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നില്ല. അവര്‍ ചോദിച്ചിരുന്നെങ്കില്‍.... നമ്മുടെ വീട്ടില്‍ അച്ഛന്‍, അതുപോലെ അച്ഛന്‍ ഒരു ശുദ്ധ കമ്മ്യൂണിസ്റ്റാണ്, അമ്മ കോണ്‍ഗ്രസാണ്. ടി.എന്‍ സീമചേച്ചി തന്റെ വല്യച്ഛന്റെ മകളാണ്. സ്വന്തം അച്ഛന്റെ ചേട്ടന്റെ മകളാണ്. അവരും കമ്മ്യൂണിസ്റ്റാണ്. തന്നെ സഹായിച്ച കെ.വി തോമസ് സാര്‍ കോണ്‍ഗ്രസാണ്. തന്റെ അമ്മായി പഞ്ചായത്തിലെ ആശാ സനല്‍ കോണ്‍ഗ്രസുകാരിയാണെന്നും പറഞ്ഞാണ് ശ്രീശാന്ത് സംഭാഷണം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് പാര്‍ട്ടി അംഗ്വതവും എടുത്തിരുന്നു.

  • ന്യൂയോര്‍ക്കിലുള്ള വീട്ടുകാര്‍ അറിയാതെ കാമുകനൊപ്പം രണ്ടുവട്ടം ദുബായില്‍ കറങ്ങി; വീട്ടുകാരെ പറ്റിക്കാന്‍ പാ​സ്പോ​ര്‍​ട്ടി​ല്‍ കൃ​ത്രി​മം, കടുത്തുരുത്തി സ്വദേശിനി നെടുമ്പാശേരിയില്‍ പിടിയില്‍
  • രാത്രി കറന്റ്പോയ സമയത്ത് ഭര്‍ത്തൃവീട്ടില്‍ നിന്നും നവവധു കാമുകനൊപ്പം ഒളിച്ചോടി!
  • കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടന്ന് ദിലീപ് പൊലീസിനോട്; തണ്ടര്‍ ഫോഴ്‌സുമായി കരാര്‍ ഒപ്പിട്ടില്ലെന്ന്
  • ബിജെപിയില്‍ ചേരാന്‍ ഒരുകോടി രൂപ വാഗ്ദാനം; 10 ലക്ഷം കിട്ടി, വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ്
  • നടന്‍ സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; അഭിഭാഷകനക്കം 2 പേര്‍ പിടിയില്‍
  • ദല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍
  • കൊല്ലത്ത് മൂന്നാം നിലയില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; അദ്ധ്യാപികമാര്‍ക്കെതിരെ കേസ്
  • വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയുമായി വിദേശത്തു അങ്കമാലി എംഎല്‍എയുടെ കൂടിക്കാഴ്ച !
  • നടിയുടെ പേര് വെളിപ്പെടുത്തി മോശമായി സംസാരിച്ചതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു
  • അത്യാസന്ന നിലയിലായ നവജാതശിശുവുമായിപോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ കാറുടമ അറസ്റ്റിലായപ്പോള്‍ പറഞ്ഞത് 'ആബുലന്‍സിനു പൈലറ്റ് ഡ്യൂട്ടി' യാണെന്ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway