നാട്ടുവാര്‍ത്തകള്‍

ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും; എന്‍സിപി നേതാവിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. എന്‍.സി.പി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്ക് എതിരായ പരാതിയാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തനായ റജി സാംജി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചിരുന്നു.

മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൂടിയായ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുടുംബാംഗങ്ങളെ അപമാനിച്ചു സംസാരിക്കുകയും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമായിരുന്നു പരാതി. സുള്‍ഫിക്കര്‍ ഉഴവൂരിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു.

ഉഴവൂരിനെ അടിക്കുമെന്നും കൊല്ലുമെന്നും അതിനായി ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ലെന്നുമായിരുന്നു സുള്‍ഫിക്കറിന്റെ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്. ആദ്യം എന്‍.സി.പി യുവനേതാവ് മുജീബ് റഹ്മാനെയും പിന്നീട് ഉഴവൂര്‍ വിജയനെ നേരിട്ട് വിളിച്ചും സുള്‍ഫിക്കര്‍ ഭീഷണിപ്പെടുത്തിയെന്നും വ്യക്തിപരമായ അധിക്ഷേപവും അസഭ്യവര്‍ഷവും നടത്തിയെന്നും ഈ സംഭാഷണത്തിനിടെയാണ് ഉഴവൂര്‍ കുഴഞ്ഞുവീണതെന്നും പറയപ്പെടുന്നു. ഉഴവൂരിനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാനും ഒരു വിഭാഗം ശ്രമിച്ചു വരുകയായിരുന്നു.

  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • നടിയുടെ കേസില്‍ ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മുന്‍കൂര്‍ ജാമ്യം
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  • എം.എം മണി സ്ത്രീകളെ അപമാനിച്ചപ്പോള്‍ എവിടെയായിരുന്നു? സ്പീക്കറോട് പി.സി ജോര്‍ജ്
  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway