വിദേശം

കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാരുടെ ഭാവി തുലാസില്‍ , ക്രൂരമായ തീരുമാനമെന്ന് ഒബാമ

വാഷിങ്ടണ്‍ : ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവി തുലാസിലാക്കി കുടിയേറ്റ നടപടി കര്‍ശനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) നിയമമാണ് ട്രംപ് റദ്ദാക്കിയത്. യുഎസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടി. കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയവര്‍ക്ക് പിന്നീട് വര്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ഡിഎസിഎ. അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ട്രംപ് പറഞ്ഞിരുന്നു. ഡിഎസിഎ റദ്ദാക്കിയ വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സാണ് അറിയിച്ചത്.

മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന ഈ നിയമം 2012ല്‍ ഒബാമ കൊണ്ടുവന്നതാണ്. ഇത് മാറുന്നതോടെ എട്ട് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ ഭാവി തുലാസിലാകും. ഏഴായിരത്തോളം ഇന്ത്യക്കാരെയും ഇത് ബാധിക്കും.
യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി എ സി എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്.

ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്ന് ഒബാമ വിശേഷിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും പരസ്യ എതിര്‍പ്പ് അറിയിച്ചു. വെറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ റാലികളും നടന്നു.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway