Don't Miss

രത്നവ്യാപാരിയുടെ കോടീശ്വരനായ മകന്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ ക്ലീനിങ് ബോയ് ! ശേഷം സംഭവിച്ചത്....

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു വ്യാഴാഴ്ച തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നടന്നത്. ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റില്‍ ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി ചെയ്ത ചെറുപ്പക്കാരന്‍ വിലകൂടിയ കാറില്‍ ലക്ഷങ്ങളുടെ സമ്മാനവുമായി വന്നിറങ്ങി ജീവനക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. ജറാത്ത് സൂറത്തിലെ രത്നവ്യാപാരിയുടെ കോടീശ്വരനായ മകനായിരുന്നു സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സ്ഥാപനത്തില്‍ ജോലി ചെയ്ത ധ്രുവ് എന്ന 18കാരന്‍ . മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ജീവിതം പഠിക്കാനായി ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു.


രണ്ടാഴ്ച മുമ്പാണ് ജോലി അന്വേഷിച്ച് ധ്രുവ് ഹോട്ടല്‍ നടത്തുന്ന ചെറുപ്പക്കാരെ സമീപിച്ചത്. ആദ്യം ഒഴിവാക്കിയെങ്കിലും മറ്റൊരാളുടെ ശുപാര്‍ശയോടെ ജോലിക്ക് കയറുകയായിരുന്നു. ക്ലീനിങ് ആന്റ് സപ്ലെ വിഭാഗത്തില്‍ ജോലി ചെയ്ത ഒരാഴ്ച എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു അയാളുടേത്.


കേവലം ഏഴുദിവസം ജോലി ചെയ്ത ശേഷം മുത്തശ്ശിക്ക് വയ്യാതായെന്ന് പറഞ്ഞ് ഓണത്തിന് വീണ്ടും വരാമെന്ന് പറഞ്ഞ് ലീവ് വാങ്ങി പോയ പയ്യന്‍ പറഞ്ഞത് പോലെ തന്നെ ഓണത്തിന് ശേഷം വീണ്ടുമെത്തി. റെസ്‌റ്റോറന്റുകാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് എന്നുമാത്രം.
അകമ്പടി കാറുകളുടെയും ജോലിക്കാരുടെയും അകമ്പടിയില്‍ റെസ്‌റ്റോറന്റില്‍ എത്തിയ ധ്രൂവ് ഏവരേയും അമ്പരപ്പിച്ചു. കുറച്ചു കാലം മാത്രമാണ് ജോലി ചെയ്തിരുന്നതെങ്കിലും മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും കൈനിറയെ വിലപിടിച്ച സമ്മാനങ്ങളുമായിട്ടാണ് എത്തിയത്. വാച്ചുകളും വിലകൂടിയ പേനകളും രത്‌നങ്ങളും ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളായിരുന്നു കൊണ്ടു വന്നത്. തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന്റെ പുതിയ വിശേഷം സ്ട്രീറ്റ് റസ്‌റ്റോറന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന സമ്പന്നതയുടെ മടിത്തട്ടില്‍ ഇരുന്നു കൊണ്ട് ദരിദ്രജീവിതം നേരിട്ട അനുഭവിക്കാന്‍ എത്തി താരമായ 18 കാരന്‍ ധ്രുവിന്റെ ആള്‍മാറാട്ട കഥ വിസ്മയാവഹമാണ്.

സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി അയച്ചിരിക്കുകയാണെന്നാണ് കുടുംബത്തിലെ സ്ത്രീകളിപ്പോഴും വിചാരിച്ചിരിക്കുന്നു. ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങിലാകും ഇവരുടെ ഒളിജീവിതം വെളിപ്പെടുക.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway