വിദേശം

വാഹനത്തില്‍ തലയിടിച്ചു മാര്‍പാപ്പയ്ക്ക് പരിക്ക്; തനിക്കൊരു 'ഇടി കിട്ടി'യെന്ന് പാപ്പാ

ബൊഗോട്ട (കൊളംബിയ): കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്ന പോപ് ഫ്രാന്‍സിസിന് നെറ്റിയില്‍ പരിക്കേറ്റു. ജനങ്ങളെ അഭിവാദ്യം ചെയ്തു തിരക്കിലൂടെ നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു മാര്‍പാപ്പയുടെ വാഹനമായ പാപ്പാ മൊബീലിന്റെ കമ്പിയില്‍ തലയിടിക്കുകയായിരുന്നു. വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ല് പാനലില്‍ തല ഇടിച്ചാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെന്ന് പോപ് ഫ്രാന്‍സിസിന്റെ വക്താവ് അറിയിച്ചു.

പോപിന്റെ ഇടത്തെ നെറ്റിയില്‍ പുരികത്തിന് മേലെയാണ് മുറിവ് പറ്റിയത്. ഇടതു കവിളിനും കണ്‍പോളയ്ക്കും ക്ഷതമേറ്റ പാപ്പയ്ക്കു ഐസ് ഉപയോഗിച്ചുള്ള ചികില്‍സ നല്‍കി.
‘എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു’ എന്നായിരുന്നു പാപ്പായുടെ പ്രതികരണം.

എന്നാല്‍ മുറിവ് ഗൗരവുമുള്ളതല്ലെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ മാറ്റംവരുത്തിയിട്ടിലെന്നും വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. കൊളംബിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു അപകടം.കൊളംബിയയില്‍ പോപ് ഫ്രാന്‍സിസ് ബൊഗോട്ട, മെഡെലിന്‍, കാര്‍ട്ടഗെന തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്നത്.

 • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
 • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
 • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
 • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
 • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
 • അഴിമതിക്കു അറസ്റ്റിലായ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
 • ട്രം​പി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തിയ സ്ത്രീയെ ജോ​ലി​യി​ല്‍ നി​ന്ന് പിരിച്ചു​വി​ട്ടു
 • ഹെലികോപ്ടര്‍ അപകടത്തില്‍ സൗദി രാജകുമാരനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു
 • ടെക്‌സാസില്‍ പള്ളിയില്‍ കൂട്ടക്കുരുതി; കുര്‍ബാനയ്ക്കിടെ അക്രമി ഗര്‍ഭിണിയും കുട്ടികളുമടക്കം 27 പേരെ വെടിവച്ചു കൊന്നു
 • അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്; 3പേര്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway