സ്പിരിച്വല്‍

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം


ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.
യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇതു ആദ്യത്തെ കാല്‍വെയ്പാണ് . ഇവിടെ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്കു വി.കുര്‍ബാനയെ പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില്‍ നിന്നും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു.
ഏതെങ്കിലും കുട്ടികള്‍ക്ക് താമസ സൗകര്യം ആവശ്യമെങ്കില്‍ അതിനും സൗകര്യം ഏര്‍പ്പെടുത്തതായിരിക്കും. വി. കുര്‍ബാനക്ക് ശേഷം കുട്ടികളുടെ റാലിയും സ്‌നേഹ വിരുന്നും നടത്തപ്പെടും. ക്ലാസുകള്‍ക്കും വി.കുര്‍ബാനക്കും .ബിജി ചിറത്തലാട്ടും വികാരി ഫാ. പീറ്റര്‍ കുര്യാക്കോസും നേതൃത്വം നള്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി മാത്യു ജോണ്‍ (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.

  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
  • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
  • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
  • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
  • സുവിശേഷകന്റെ ജോലിയിലെ
  • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
  • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
  • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway