Don't Miss

നടിമാരിലും ജയിലില്‍ പോയി ദിലീപിനെ കാണണമെന്ന് ആഗ്രഹമുള്ളവരുണ്ട്; ദിലീപിനെ പുറത്താക്കുന്നതുപോലെ കാണിച്ച് അമ്മ പിന്നില്‍ നിന്ന് പിന്തുണക്കുന്നു-രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ജയിലിലെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ആര്‍ക്കോ വേണ്ടി ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നില്‍ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാമെന്നും കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും ഭാഗ്യലക്ഷ്മി ഒരഭിമുഖത്തില്‍ ചോദിക്കുന്നു.


അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ ദിലീപിനെ കാണാന്‍ പോയി. ഒരു ജനപ്രതിനിധി തന്റെ സുഹൃത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രതികരിക്കേണ്ടത് സമൂഹമാണ്. ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തിക്ക് വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണ്- ഭാഗ്യലക്ഷ്മി പറയുന്നു.


എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലില്‍ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തില്‍ ഇവര്‍ മിണ്ടാതിരുന്നതും. ദിലീപിനെ കാണാന്‍ ജയിലില്‍ പോയവരെല്ലാം എല്ലാ ഓണത്തിനും ഒത്തുകൂടുന്നവരാണോ? പരസ്പരം ഓണക്കോടി കൈമാറാറുണ്ടോ. ഉണ്ടെങ്കില്‍ അതെല്ലാം വാര്‍ത്തയാകുമായിരുന്നില്ലേ? ഇവരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. ദിലീപിനെ കാണാന്‍ പോയവരൊന്നും ആ പെണ്‍കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്തുകൊണ്ടാണ്?


അവളുടെ അടുത്ത് ഓണക്കോടിയുമായി പോയി നിന്നോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൂടെയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. എന്നെക്കാണാന്‍ ആരും വന്നില്ലെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ഓണമായിരുന്നു ഈ കഴിഞ്ഞുപോയതെന്നും അവള്‍ പറഞ്ഞത് ആരും കേട്ടില്ലേ? സഹതാപ തരംഗം സൃഷ്ടിച്ച് ഇവര്‍ ദിലീപിനെ പിന്തുണയ്ക്കുമ്പോള്‍ അതെല്ലാം ദിലീപിനെതിരായി വരുമെന്ന് അവര്‍ അറിയുന്നില്ല. ആരൊക്കെയില്ലെങ്കിലും ഞങ്ങള്‍, ന്യൂനപക്ഷമായ സ്ത്രീ സമൂഹം അവളോടൊപ്പമുണ്ട്. അതിന് ഒരു ഓണക്കോടിയുടേയും ആവശ്യമില്ല. ഞങ്ങള്‍ അവളോടൊപ്പമുണ്ടെന്ന് അവള്‍ക്കുമറിയാം, ഞങ്ങള്‍ക്കുമറിയാം. അതിന് ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും അവള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

  • ദിലീപിനെതിരേ സിനിമാലോകത്തുനിന്നടക്കം അഞ്ചിലേറെ സാക്ഷികള്‍ ; രമ്യാനമ്പീശനും സാക്ഷി, അ​ന്വേ​ഷ​ണം തു​ട​രും
  • യൂടൂബില്‍ തരംഗമായി റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. '
  • ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി കണ്ണന്താനത്തിന്റെ ശുചീകരണ യജ്‌ഞം!
  • നരേന്ദ്രമോദി ഉലകനായകനെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ്; 'കണ്ണന്താനം കേന്ദ്രസര്‍ക്കാരിനും സഭയ്ക്കും ഇടയിലെ പാലം'
  • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് അമര്‍ഷം, വിഷയം ചര്‍ച്ച ചെയ്യും
  • താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാരെന്ന് കണ്ടെത്തണമെന്ന് ആനി സ്വീറ്റി
  • അബുദാബിയില്‍ 12.2 കോടി നേടിയത് കൊച്ചി സ്വദേശി; പകുതിതുക സുഹൃത്തുക്കള്‍ക്ക്!
  • രത്നവ്യാപാരിയുടെ കോടീശ്വരനായ മകന്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ ക്ലീനിങ് ബോയ് ! ശേഷം സംഭവിച്ചത്....
  • തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍ ; സോഷ്യല്‍മീഡിയയില്‍ വൈറലായി തരൂരിട്ട വീഡിയോ
  • സഹതടവുകാര്‍ക്കൊപ്പം സദ്യ കഴിച്ചും, ഓണക്കളികളില്‍ പങ്കെടുക്കാതെയും ദിലീപിന്റെ ജയിലിലെ ആദ്യ ഓണം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway