യു.കെ.വാര്‍ത്തകള്‍

മലയാളികളെ ഞെട്ടിച്ചു രണ്ടുവിയോഗംകൂടി, റെഡിങില്‍ എട്ടു വയസുകാരനും നാട്ടില്‍ അവധിക്കു പോയ കോട്ടയംകാരി നഴ്‌സും മരണമടഞ്ഞു


ലണ്ടന്‍ : യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം നൊമ്പരവാര്‍ത്തകകളാണ് ആഴ്ചകളായി. അതിനു തുടര്‍ച്ചയെന്നോണം രണ്ടുവിയോഗവാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. നാട്ടില്‍ അവധിക്കു പോയ കോട്ടയം കാരിയായ നഴ്‌സ് ആലീസും ജന്മനാ രോഗ ബാധിതനായ റെഡിങിലെ എട്ടു വയസുകാരന്‍ ജോവയുമാണ് മരണത്തിനു കീഴടങ്ങിയത്.


നാട്ടില്‍ അവധിക്കു പോയ വെംബ്ലിയിലെ മലയാളി നഴ്‌സ് ആലീസ് ബോബിയാണ് മരണത്തിനു കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചുവേലത്ര ബോബിയുടെ ഭാര്യയാണ് ആലിസ്. ഫെബിന്‍ ഫെമില്‍ എന്നിവരാണ് മക്കള്‍. ഇരവിമംഗലം തെരുകാട്ടില്‍ കുടുംബാഗമാണ്. ചിങ്ങവനം സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളിയില്‍ സംസ്‌കാരം നടക്കും.


പത്തു വര്‍ഷതിലേറെയായി റെഡിങില്‍ താമസിക്കുന്ന മലയാളിയായ ചാക്കോ ജോര്‍ജിന്റെ മകനാണ് ചൊവ്വാഴ്ച മരിച്ച എട്ടു വയസുകാരന്‍ ജോവ. ജന്മനാ രോഗ ബാധിതനായിരുന്നു. തിടനാട് സ്വദേശിയായ ചാക്കോ ജോര്‍ജിന്റെ മൂന്നു മക്കളില്‍ രണ്ടാമനാണ്. ഓക്സ് ഫോര്‍ഡ് ജോണ്‍ ബ്രാഡ്‌ലി ആശുപത്രിയിലായിരുന്നു അന്ത്യം. മാതാവ് ലിറ്റി റെഡിങ് ഹോസ്പ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്.

പത്തുവയസുള്ള അഭിയായും ആറുവയസുള്ള ടോണിയുമാണ് ജോവയുടെ സഹോദരങ്ങള്‍ . സംസ്‌കാരം അടുത്തയാഴ്ചയോടെ യുകെയില്‍ നടത്തും.

 • ശിക്ഷകൂട്ടിയിട്ടും നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം
 • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
 • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
 • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
 • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway