യു.കെ.വാര്‍ത്തകള്‍

പോലീസിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പള വര്‍ദ്ധന; നഴ്‌സുമാരുടെ കാര്യം വ്യക്തമല്ല

ലണ്ടന്‍ : പൊതുമേഖലാ ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിച്ച വിവാദമായ 1% പേ ക്യാപ് അടുത്തവര്‍ഷം അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ .2020 വരെ പ്രാബല്യത്തിലുണ്ടായിരുന്ന 1% പേ ക്യാപ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. പോലീസിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പള വര്‍ദ്ധന ഉറപ്പായി. ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ശമ്പളവര്‍ദ്ധനവ് അടിയന്തരമായി നടപ്പാക്കും എന്നും പേ ക്യാപിന് അന്ത്യം കുറിയ്ക്കുന്ന നടപടിയായി ഇതിനെ കാണാമെന്നുമാണ് തെരേസ മേയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. അവശ്യജീവനക്കാരെ കണ്ടെത്താന്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ 'ഫ്‌ളെക്‌സിബിലിറ്റി' ഉണ്ടാകുമെന്നു ട്രഷറി ചീഫ് സെക്രട്ടറി എലിസബത്ത് ട്രസ് പറഞ്ഞു. നഴ്‌സുമാരുടെ കാര്യം ഇതില്‍ വരുമോയെന്നു വ്യക്തമല്ല. എങ്കിലും പ്രതീക്ഷയിലാണ് നഴ്‌സുമാര്‍ .നഴ്‌സുമാര്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നാണ് ട്രഷറി സെക്രട്ടറിയുടെ നിലപാട്.പേ ക്യാപിന്റെ പേരില്‍ മാസങ്ങളായി ട്രഷറിയും, പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ ഭിന്നതയിലായിരുന്നു. ലേബര്‍ സര്‍ക്കാറിന്റെ ധനക്കമ്മി നികത്താന്‍ എന്ന പേരിലാണ് 1% പേ ക്യാപ് കൊണ്ടുവന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിലാണ് പുതിയ ശമ്പളവര്‍ദ്ധനവ് പ്രഖ്യാപനങ്ങള്‍ ഉണ്ടാവുക. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് 1.7 ശതമാനം വര്‍ദ്ധനവ് മന്ത്രിമാര്‍ അംഗീകരിച്ച് കഴിഞ്ഞു. പോലീസിന് 1 ശതമാനം വര്‍ദ്ധനവും, 1 ശതമാനം ബോണസും ലഭിക്കും. എന്നാല്‍ വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കാന്‍ ട്രഷറി കൂടുതല്‍ പണം അനുവദിക്കില്ല. നിലവിലെ ബജറ്റില്‍ നിന്നാകും ഈ തുക കണ്ടെത്തുക. പോലീസിന്റെ ഫണ്ടില്‍ 1.8 ബില്ല്യണ്‍ പൗണ്ട് ഉള്ളതായി സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു.

അടുത്ത വര്‍ഷം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിക്കുമ്പോള്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു. എല്ലാവര്‍ക്കും ഒറ്റയടിക്ക് ശമ്പളവര്‍ദ്ധനവ് നല്‍കിയാല്‍ 5 ബില്ല്യണ്‍ പൗണ്ട് ആവശ്യമായി വരും. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ തൃപ്തരല്ലാത്ത യൂണിയനുകള്‍ 5 ശതമാനം ശമ്പളവര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. പ്രഖ്യാപിച്ചിട്ടുള്ള വര്‍ദ്ധനവ് നാമമാത്രമാണെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. സമരമല്ലാതെ ഇനി മാര്‍ഗ്ഗങ്ങളില്ലെന്ന് അവര്‍ പറയുന്നു.

 • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
 • ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനില്‍ യാത്രക്കാരിക്കു സുഖ പ്രസവം, പ്രസവമെടുത്തത് ജീവനക്കാര്‍ , കുട്ടി റെക്കോഡിനുടമ
 • ബക്കിങ്ങ്ഹാംഷയറിനടുത്ത് വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു
 • ബജറ്റില്‍ ഹൗസിംഗ്, എന്‍എച്ച്എസ് മേഖലകളില്‍ കൂടുതല്‍ പണം മാറ്റിവയ്ക്കാനൊരുങ്ങി ചാന്‍സലര്‍ ,ബോട്ടിലിനും കോഫി കപ്പിനും വിലകൂടാം
 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway