നാട്ടുവാര്‍ത്തകള്‍

ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വി.കെ സിങ്; 'അദ്ദേഹം ഇന്ത്യയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല'

തിരുവനന്തപുരം: യെമനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബന്ധിയാക്കിയിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ തീവ്രവാദികള്‍ക്ക് മോചനദ്രവ്യം നല്‍കിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം മോചനത്തിന് പ്രയ്തനിച്ചത്. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങേണ്ടതെന്ന് ഫാ.ടോം ആണെന്നും വി.കെ സിംഗ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

മോചിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ല. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും ടോം ഉഴുന്നാലില്‍ എപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഫാ.ടോമിന്റെ മോചനത്തിന് സ്വീകരിച്ച തന്ത്രങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതേകുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും വി.കെ സിംഗ് അറിയിച്ചു. ഉഴുന്നാലിന്റെ മോചനത്തിന് 64 കോടി രൂപ മോചനദ്രവ്യമായി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒമാന്‍ സര്‍ക്കാരാണോ വത്തിക്കാനാണോ പണം നല്‍കിയതെന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പണം നല്‍കിയില്ലെന്ന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.


അതേസമയം, മോചനദ്രവ്യം നല്‍കിയിരുന്നോ എന്ന് പറയാനാവില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് അണ്ണന്താനം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മോചനം സാധ്യമാകില്ലായിരുന്നുവെന്ന് കണ്ണന്താനം കോട്ടയത്ത് പറഞ്ഞു. ഇന്ത്യ സര്‍ക്കാരിന്റെ പരിശ്രമമില്ലാതെ ഇത്രയും സങ്കീര്‍ണ്ണമായ ഇടപെടലിലൂടെ ഒരു ഇന്ത്യന്‍ പൗരനെ മോചിപ്പിക്കാന്‍ കഴിയിയില്ലെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.


2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് മോചിപ്പിച്ചത് എന്നായിരുന്നു വാര്‍ത്ത.

 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway