ബിസിനസ്‌

പത്താം പിറന്നാള്‍ സമ്മാനമായി ഐഫോണ്‍ എക്‌സ് അവതരിപ്പിച്ച് ആപ്പിള്‍

കാലിഫോര്‍ണിയ: ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായി ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.


ഇന്‍ഫ്രാറെഡ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 5.8 സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറകള്‍ മുതലായ സൗകര്യങ്ങളുള്ള എക്‌സിന്റെ 64 ജിബി മോഡലിന് 999 ഡോളറും 256 ജിബി മോഡലിന് 1149 ഡോളറുമാണ് വില. നിലവിലുള്ള ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവു വിലയുള്ള മോഡലും കൂടിയാണ് ഇത്. നവംബര്‍ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ഈ മോഡലിനൊപ്പം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.


മുന്നിലും പിന്നിലും ഗ്ലാസിനാല്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍ ഐഫോണ്‍ 7 നേക്കാല്‍ 25 ശതമാനം ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പുതിയ ആപ്പിള്‍ ടിവി 4കെ, ആപ്പിള്‍ വാച്ച് 3 എന്നിവയും അവതരിപ്പിക്കപ്പെട്ടു.

 • നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു
 • തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ ബോബി ചെമ്മണൂര്‍
 • ഇന്നോവയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വരുന്നു
 • ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം
 • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
 • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway