നാട്ടുവാര്‍ത്തകള്‍

പൊലീസിന് മുന്നില്‍ ഹാജരാവാന്‍ നാദിര്‍ഷയോട് ഹൈക്കോടതി; അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും വിമര്‍ശനം

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നടന്‍ നാദിര്‍ഷയോട് നിര്‍ദേശിച്ചു. മറ്റന്നാള്‍ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാവാനാണ് നാദിര്‍ഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നീണ്ടുപോകുന്നതില്‍ കോടതിരൂക്ഷ വിമര്‍ശനവും നടത്തി. ഹൈക്കോടതി. അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും അന്വേഷണം ബുദ്ധി ഉപയോഗിച്ചോ അതോ ടവര്‍ ലൊക്കേഷന്‍ നോക്കിയാണോ എന്നും ഹൈക്കോടതി വിമര്‍ശിച്ചു.


കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ...? വാര്‍ത്തകള്‍ പരിധിവിട്ടാല്‍ ഇടപെടേണ്ടി വരുമെന്നും കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ഈ ചോദ്യം ചെയ്യലെന്നും ഹൈക്കോടതി വിശദീകരിച്ചു.
അതേസമയം, രണ്ടാഴ്ച്ക്കുള്ളില്‍ അന്വേഷണം തീര്‍ക്കുമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ നാദിര്‍ഷയെ പ്രതിചേര്‍ത്തിട്ടില്ലെന്നും ഡിജിപി അറിയിച്ചു.

  • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
  • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
  • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
  • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
  • അന്വേഷണം നാദിര്‍ഷയെയും കാവ്യയും ചുറ്റിപ്പറ്റി; ഇരുവരും പ്രതിയാകുമെന്നു സൂചന, വീണ്ടും ചോദ്യം ചെയ്യല്‍
  • മദ്യലഹരിയില്‍ സീരിയല്‍ നടിമാര്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു
  • കണ്ണൂരില്‍ വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
  • 22 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് 55 വര്‍ഷം കഠിനതടവ്
  • ജയരാജനെതിരെ തെളിവില്ല; ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്
  • പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിക്ക് നീതി ലഭിക്കില്ല; പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway