വിദേശം

ദാവൂദ് ഇബ്രാഹിമിന്റെ 670 കോടിയുടെ സ്വത്തുക്കള്‍ ബ്രിട്ടണ്‍ കണ്ടുകെട്ടി


മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. 670 കോടിയുടെ സ്വത്തുവകകളാണ് മരവിപ്പിച്ചത്. കറാച്ചി,പാകിസ്താന്‍ എന്നിവിടങ്ങളില്‍ സ്വാധീനമുള്ള ദാവൂദിന്റെ സംഘത്തിന് ബ്രിട്ടനിലും വേരുകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് ആശ്വാസകരമായ നീക്കമാണ് ഇത്..വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിമായിരുന്നു. ബ്രിട്ടനിലെ സാമ്പത്തിക ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്

ദാവൂദ് പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഇക്കാര്യം സമ്മതിച്ച് തരാന്‍ പാകിസ്താന്‍ തയ്യാറാകുന്നില്ല.

ഫോബ്‌സ് മാഗസിന്‍ പുറത്തുവിടുന്ന സമ്പന്നരുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ദാവൂദ് .

  • മെക്‌സിക്കോയെ നടുക്കി ഭൂചലനം: മരണം 250 കവിഞ്ഞു, കെട്ടിടങ്ങള്‍ നിലംപൊത്തി
  • ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ശക്തമാക്കാന്‍ ട്രംപ് ഭരണകൂടം
  • ഭീഷണിയ്ക്കു പിന്നാലെ ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാന്റെ തലയ്ക്ക് മീതെ വീണ്ടും പറന്നു
  • ജപ്പാനെ കടലില്‍ മുക്കും; അമേരിക്കയെ ഭസ്മമാക്കും: പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ
  • ഫ്‌ളോറിഡയില്‍ സംഹാര രൂപം പൂണ്ട് 'ഇര്‍മ'; നാല് മരണം; 63 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
  • വാഹനത്തില്‍ തലയിടിച്ചു മാര്‍പാപ്പയ്ക്ക് പരിക്ക്; തനിക്കൊരു 'ഇടി കിട്ടി'യെന്ന് പാപ്പാ
  • കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാരുടെ ഭാവി തുലാസില്‍ , ക്രൂരമായ തീരുമാനമെന്ന് ഒബാമ
  • 'മിനി ഇന്ത്യ'യായ സിംഗപ്പൂരില്‍ ഇന്ത്യക്കാരന്‍ പ്രസിഡന്റ്
  • ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫ് പിടികിട്ടാപ്പുള്ളി; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  • ജപ്പാന് മുകളിലൂടെ ഉത്തരകൊറിയന്‍ മിസൈല്‍ ; ലോകം യുദ്ധ ഭീതിയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway