യു.കെ.വാര്‍ത്തകള്‍

മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും

ലണ്ടന്‍ : മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഇംഗ്ലണ്ട് ഫുടബോള്‍ നായകന്‍ താരം വെയ്ന്‍ റൂണിക്ക് രണ്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. 120 മണിക്കൂര്‍ ശമ്പളമില്ലാതെ തൊഴിലെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.
കോടതി നടപടിക്ക് പുറമെ സ്വന്തം ക്ലബ്ബായ എവര്‍ട്ടണ്‍ റൂണിക്ക് രണ്ടാഴ്ചയിലെ ശമ്പളം (300,000 പൗണ്ട്) പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിനാണ് റൂണിയെ മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടികൂടിയത്.
സംഭവത്തില്‍ കുടുംബത്തോടും എവര്‍ട്ടണ്‍ അധികൃതരോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നതായി റൂണി പറഞ്ഞു. കരിയറില്‍ തന്നെ പിന്തുണച്ച എല്ലാ ആരാധകരോടും മാപ്പ് പറയുന്നുവെന്നും റൂണി പറഞ്ഞു. കോടതിവിധി അംഗീകരിക്കുന്നതായും റൂണി പറഞ്ഞു.

രാത്രി രണ്ടു മണിയോടെ റൂണി സഞ്ചരിച്ച കറുപ്പു നിറത്തിലുള്ള വിഡബ്ല്യു ബീറ്റില്‍ കാര്‍ പോലീസ് തടയുകയായിരുന്നു. വിംസ്‌ലോ, ചെസ്‌ഷെയറില്‍ വെച്ചായിരുന്നു ഇത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് താരം മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് റൂണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പരിശോധനയില്‍ റൂണിയുടെ രക്തത്തില്‍ 104മില്ലിഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. നിയമപ്രകാരം 35മില്ലിഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അടുത്തിടെയാണ് റൂണി അന്താരാഷ്ട്ര ഫുടബോളിനോട് വിടചൊല്ലിയത്.

 • രോഗികള്‍ക്ക് വേണ്ടത് വിശ്രമം; ആന്റിബയോട്ടിക്‌സ് അല്ല - പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • നനീട്ടണിലെ ബൗളിംഗ് ആലിയില്‍ തോക്കുമായി അക്രമി നാല് മണിക്കൂര്‍ ആളുകളെ ബന്ദിയാക്കി, പോലീസ് അക്രമിയെ പിടികൂടി
 • അമേരിക്കയില്‍ രണ്ടാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരി ഷെറിന്റെ ജഡം വീടിന് സമീപത്തെ കലുങ്കിനടിയില്‍
 • ദിലീപിന് കമാന്‍ഡോ സംരക്ഷണം എന്തിനെന്ന് ചോദിച്ച് നടന് പോലീസ് നോട്ടീസ് നല്‍കി
 • കോഴിക്കോട് നടുറോഡില്‍ പെണ്‍കുട്ടിയെ പുരുഷന്‍ കയറിപ്പിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍, വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
 • കൊട്ടാരത്തിലെത്തും മുമ്പേ ഹാരിയുടെ കാമുകി ഡയാനയെ അനുകരിക്കുന്നു!
 • 8 മാസം ഗര്‍ഭിണിയായ ബ്രിട്ടീഷ് യുവതിക്ക് എന്‍എച്ച്എസില്‍ ചികിത്സ നിഷേധിച്ചു; ആദ്യം ഇംഗ്ലീഷുകാരിയെന്ന് തെളിയിക്കാന്‍ നിര്‍ദ്ദേശം
 • വാരാന്ത്യം ദുരിതത്തിലാക്കാന്‍ 'ബ്രിയാന്‍ '; തീരപ്രദേശങ്ങളില്‍ പ്രതിരോധവുമായി അധികൃതര്‍ , ജനജീവിതം സ്തംഭിക്കും
 • യുകെ വിറപ്പിക്കാന്‍ 'ബ്രിയാന്‍ ' എത്തുന്നു; 70 മൈല്‍ വേഗത്തില്‍ കാറ്റും കനത്ത മഴയും
 • ഒ.ഇ.ടി ഇഫക്ട്; നാട്ടിലെയും ഗള്‍ഫിലെയും മലയാളി നഴ്‌സുമാര്‍ക്ക് യുകെ ആശ്രയ കേന്ദ്രമാവും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway