സിനിമ

ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്

നയന്‍സും സംവിധായകന്‍ വിഘനേഷുമായുള്ള പ്രണയം രഹസ്യമല്ല, ഇരുവരും തുറന്നു സമ്മതിച്ചില്ലെങ്കിലും അക്കാര്യം പരസ്യമായ രഹസ്യമാണ്. താമസവും സഞ്ചാരവുമെല്ലാം ഒരുമിച്ചാണ്.


വിഘ്‌നേഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഉഗ്രന്‍ സെല്‍ഫി പുറത്തുവിട്ടിരിക്കുകയാണ് നയനസ്. പിറന്നാള്‍ ആഘോഷത്തിനായി യു എസ്സില്‍ എത്തിയ ഇരലുവരും അവിടെ വെച്ച് എടുത്ത ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ഡയറിയില്‍ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തങ്ങളുടെ ബന്ധം സ്വകാര്യമാണെന്നും അത് പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഘ്‌നേശ് പറഞ്ഞിരുന്നു. കഴിഞ്ഞ തവണയും ഇരുവരും ഒന്നിച്ചായിരുന്നു വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും വിഘ്‌നേഷ് ട്വിറ്റ
റിലൂടെ പങ്കുവെച്ചിരുന്നു. ഇത്തവണ നയന്‍സും ചിത്രം ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

നാനും റൗഡി താന്‍ എന്ന് നയന്‍സിന്റെ വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ്. ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് നയന്‍സ് ആയിരുന്നു. അതിനു ശേഷമാണ് ഇരുവരും അടുത്തത്.

തുടരെ ഹിറ്റുകള്‍ നേടി നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ താരമാണ്. ചിമ്പുവുമായും പ്രഭുദേവയുമായും പ്രണയം പൊളിഞ്ഞതോടെ സിനിമയില്‍ ഇടവേളയെടുത്ത നയന്‍സ് പിന്നീടു നടത്തിയ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

 • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
 • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
 • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
 • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
 • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
 • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
 • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
 • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
 • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
 • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway