സിനിമ

സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!

പ്രേമത്തിലെ മലര്‍ മിസായി പ്രേക്ഷകരുടെ പ്രിയങ്കരിയായ സായി പല്ലവി മലയാളത്തില്‍ നിന്നും രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കായിരുന്നു പോയത്. തെലുങ്കില്‍ അഭിനയിച്ച ഭാനുമതി എന്ന കഥാപാത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.


തെലുങ്കിലെ ആദ്യ ചിത്രമായ ഫിദ പുറത്തിറങ്ങിയതിന് ശേഷം അടുത്ത സിനിമയുടെ തിരക്കുകളിലാണ് സായി പല്ലവിയിപ്പോള്‍. എന്നാല്‍ അതിനിടെ സിനിമയുടെ സെറ്റില്‍ നിന്നും നായികയും നായകനും തമ്മില്‍ വഴക്കുണ്ടായ കാര്യം പുറത്ത് വന്നിരിക്കുകയാണ്. നടന്‍ നാനിയുമായിട്ടാണ് സായി വഴക്ക് ഉണ്ടാക്കിയത്. ശേഷം നാനി ഷൂട്ടിങ്ങ് നിര്‍ത്തി ദേഷ്യപ്പെട്ട് ഇറങ്ങി പോവുകയായിരുന്നു.

നാനിയും സായി പല്ലവിയും ഒന്നിച്ചഭിനയിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് നടന്ന് വരുന്നതിനിടയില്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ശേഷം സായി ക്ഷുപിതയായി താരത്തോട് സംസാരിക്കുകയായിരുന്നു.

ചിത്രീകരണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ സായി പല്ലവി നടനോട് മാപ്പ് പറയേണ്ടി വരികയായിരുന്നു. സായി മാപ്പ് പറഞ്ഞതോടെ നാനി തിരികെ വരികയും ശേഷം ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ചിത്രീകരണത്തനിടെ താരങ്ങള്‍ക്കിടെയുണ്ടായ വഴക്ക് തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
സായി പല്ലവിയുടെ തെലുങ്കിലെ രണ്ടാമത്തെ സിനിമയാണ് മിഡില്‍ ക്ലാസ് അബ്ബായ്. ചിത്രത്തില്‍ നാനിയും സായിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



മലയാളത്തില്‍ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചതിന് ശേഷമായിരുന്നു സായി തെലുങ്കിലേക്ക് പോയിരുന്നത്

സായി പല്ലവി തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്. കരു എന്ന ഹൊറര്‍ ചിത്രമാണ് കരു. സിനിമയുടെ ചിത്രീകരണവും നടന്ന കൊണ്ടിരിക്കുകയാണ്.

  • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
  • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
  • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
  • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
  • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
  • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
  • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
  • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
  • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
  • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway