സിനിമ

ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍

ദിലീപ് നായകനായ പുതിയ ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി.പി.രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആ ജനറല്‍ കൗണ്‍സിലില്‍ അയാളും അംഗമാണ് എന്നത് തീര്‍ത്തും അപമാനകരമാണെന്ന് തന്നെ താന്‍ കരുതുന്നുവെന്നും ഇക്കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കുന്നു.

'നൂറ് ശതമാനവും അപലപനീയമായ ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക ' പോസ്റ്റില്‍ 'എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും പോലെ എന്റെ പ്രതിഷേധവും ,അമര്‍ഷവും ഞാനിവിടെ രേഖപ്പെടുത്തുന്നു. അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആ ജനറല്‍ കൗണ്‍സിലില്‍ അയാളും അംഗമാണ് എന്നത് തീര്‍ത്തും അപമാനകരമാണെന്ന്തന്നെ ഞാന്‍ കരുതുന്നു. ഈ കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ ഞാന്‍ പെടുത്തിയിട്ടുമുണ്ട്. ജനറല്‍ കൗണ്‍സില്‍ അംഗമായി അയാളെ നിശ്ചയിച്ചത് ഞാനല്ല, സര്‍ക്കാരാണ്. പുറത്താക്കാനുള്ള അധികാരം എനിക്കില്ല, സര്‍ക്കാരിനാണ് - സര്‍ക്കാര്‍ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഫെഫ്കയും, ഫിലിം ചേംബറും ബഹുമാനപ്പെട്ട മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.അതില്‍ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം'- കമല്‍ പറഞ്ഞു.

ദിലീപിന്റെ 'രാമലീല' പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു ജി.പി.രാമചന്ദ്രന്റെ ഒരു പോസ്റ്റ്. ഇത് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എറണാകുളം റേഞ്ച് ഐജി പി.വിജയന് പരാതി നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 28ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയര്‍ന്നു. എന്നാല്‍ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താന്‍ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങള്‍ പെട്ടെന്നുതന്നെ പിന്‍വലിച്ചിരുന്നതായി പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജി.പി.രാമചന്ദ്രന്‍ പറയുന്നു. ചിലര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒട്ടേറെത്തവണ മാറ്റിവച്ചതിന് ശേഷമാണ് ഈ മാസം 28ന് ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചത്.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു 'രാമലീല'. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.

 • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
 • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
 • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway