സിനിമ

രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം


കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നെ കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മൂവര്‍സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്.

കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന മൂന്നുപേര്‍ താന്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം അവരെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് കാഞ്ചന നല്‍കിയ പരാതിയില്‍ പറയുന്നത്.

ഷൂട്ടിങിനു ശേഷം ബെഹ്‌ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. കാഞ്ചനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

  • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
  • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
  • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
  • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
  • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
  • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
  • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
  • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
  • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway