നാട്ടുവാര്‍ത്തകള്‍

മദ്യലഹരിയില്‍ സീരിയല്‍ നടിമാര്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു


കൊച്ചി: എറണാകുളം വൈറ്റിലയില്‍ മദ്യലഹരിയില്‍ സീരിയല്‍ നടിമാരുടെ വിളയാട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കരിങ്കല്‍ കക്ഷണമുപയോഗിച്ച് അടികിട്ടിയ ഷെഫീഖ് എന്ന ടാക്‌സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തത്. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്. ഇവര്‍ മൂന്നുപേരും സീരിയലില്‍ അഭിനയിക്കുന്നവരാണ്. മൂന്നുപേരും രാവിലെ മദ്യപിച്ചശേഷമാണ് വാഹനത്തില്‍ കയറിയത്. ഈ സമയം കാറില്‍ മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു. ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ഇതു നിരസിച്ചു. ഇതോടെ മദ്യലഹരിയിലായിരുന്ന യുവതികള്‍ അസഭ്യവര്‍ഷം തുടങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ ജീവനുംകൊണ്ട് സ്ഥലംവിട്ടു.

വാക്കുതര്‍ക്കം മൂത്തതോടെ യുവതികള്‍ റോഡരികില്‍ കിടന്ന കരിങ്കല്‍ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. സ്ത്രീകള്‍ ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പോലീസ് എയിഡ് പോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച ഇവരെ മരട് പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരാതിയില്‍ മേല്‍ കേസെടുത്ത പോലീസ് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway