യു.കെ.വാര്‍ത്തകള്‍

കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത

ലണ്ടന്‍ : കാന്റര്‍ബെറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കെന്റില്‍ വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പതിനെട്ട്കാരിയായ പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എത്തിയത്. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി മരിച്ച് കിടക്കുന്ന വിവരം അറിയുന്നത്.


ഉടന്‍ തന്നെ ആംബുലന്‍സും പോലീസ് ഓഫീസര്‍മാരും സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച്ചയായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സുകളിലേക്ക് പുതുതായി വിദ്യാര്തഥികള്‍ എത്തിയത്. തിങ്കളാഴ്ച്ച മുതല്‍ ക്ലാസ്സുകള്‍ തുടങ്ങാനിരിക്കവെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.


പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലുകള്‍ കൊറോണര്‍ക്ക് കൈമാറിയതായി പോലീസ് പറഞ്ഞു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി പഠനം ആരംഭിക്കാനായി ശനിയാഴ്ച്ച ഹോസ്റ്റലില്‍ എത്തിയത്. ഹോസ്റ്റലില്‍ നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് മറ്റ് പുതുതായെത്തിയ വിദ്യാര്‍ത്ഥിനികള്‍.

 • രോഗികള്‍ക്ക് വേണ്ടത് വിശ്രമം; ആന്റിബയോട്ടിക്‌സ് അല്ല - പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • നനീട്ടണിലെ ബൗളിംഗ് ആലിയില്‍ തോക്കുമായി അക്രമി നാല് മണിക്കൂര്‍ ആളുകളെ ബന്ദിയാക്കി, പോലീസ് അക്രമിയെ പിടികൂടി
 • അമേരിക്കയില്‍ രണ്ടാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരി ഷെറിന്റെ ജഡം വീടിന് സമീപത്തെ കലുങ്കിനടിയില്‍
 • ദിലീപിന് കമാന്‍ഡോ സംരക്ഷണം എന്തിനെന്ന് ചോദിച്ച് നടന് പോലീസ് നോട്ടീസ് നല്‍കി
 • കോഴിക്കോട് നടുറോഡില്‍ പെണ്‍കുട്ടിയെ പുരുഷന്‍ കയറിപ്പിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍, വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
 • കൊട്ടാരത്തിലെത്തും മുമ്പേ ഹാരിയുടെ കാമുകി ഡയാനയെ അനുകരിക്കുന്നു!
 • 8 മാസം ഗര്‍ഭിണിയായ ബ്രിട്ടീഷ് യുവതിക്ക് എന്‍എച്ച്എസില്‍ ചികിത്സ നിഷേധിച്ചു; ആദ്യം ഇംഗ്ലീഷുകാരിയെന്ന് തെളിയിക്കാന്‍ നിര്‍ദ്ദേശം
 • വാരാന്ത്യം ദുരിതത്തിലാക്കാന്‍ 'ബ്രിയാന്‍ '; തീരപ്രദേശങ്ങളില്‍ പ്രതിരോധവുമായി അധികൃതര്‍ , ജനജീവിതം സ്തംഭിക്കും
 • യുകെ വിറപ്പിക്കാന്‍ 'ബ്രിയാന്‍ ' എത്തുന്നു; 70 മൈല്‍ വേഗത്തില്‍ കാറ്റും കനത്ത മഴയും
 • ഒ.ഇ.ടി ഇഫക്ട്; നാട്ടിലെയും ഗള്‍ഫിലെയും മലയാളി നഴ്‌സുമാര്‍ക്ക് യുകെ ആശ്രയ കേന്ദ്രമാവും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway