യു.കെ.വാര്‍ത്തകള്‍

ശിക്ഷകൂട്ടിയിട്ടും നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം


ലണ്ടന്‍ : 2017 മാര്‍ച്ച് മുതല്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറു പോയിന്റും 200 പൗണ്ട് പിഴയുമാണ് ശിക്ഷ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതുവഴി വന്‍ തോതില്‍ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഇത്തരമൊരു നടപടി.


എന്നാല്‍ ഇത്ര കടുത്ത ശിക്ഷ കൊണ്ടുവന്നിട്ടും രാജ്യത്ത് നിയമലംഘനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരിയാണ്. നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ നടത്തിയ പഠനത്തില്‍ വാഹനമോടിക്കുന്നവരില്‍ 40 ശതമാനം പേരും മൊബൈലില്‍ ഇ-മെയ്ല്‍, എസ്എംഎസ്, സോഷ്യല്‍ മിഡിയ എന്നിവ നോക്കാറുണ്ട്. 23 ശതമാനം പേര്‍ കോള്‍ വന്നാല്‍ എടുക്കും.


രാജ്യത്ത് 40 മില്യണ്‍ ഡ്രൈവര്‍മാരാണ് ഉള്ളത്. ഇതില്‍ 9 മില്യണ്‍ ഡ്രൈവര്‍മാരാണ് നിയമലംഘനം നടത്തുന്നത്. പുതിയ നിയമം വന്നകാര്യം പത്തില്‍ ഒരാള്‍ക്ക് പോലും അറിയില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. 2016 ല്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ വിളിക്കുന്നവരുടെ എണ്ണം 31 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 23 ശതമാനമായി. അതായത് ശിക്ഷ കൂട്ടിയിട്ടും നിയമലംഘനം തുടരുന്നു .

 • ലുലു ഗ്രൂപ്പ് 120 മില്യണ്‍ ഡോളറിനു സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടലായ 'കാലിഡോണിയന്‍ ' ഏറ്റെടുത്തു
 • നഴ്‌സുമാര്‍ക്കും പാരാമെഡിക്കലുകള്‍ക്കും കവന്‍ട്രിയില്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ പരിശീലന കേന്ദ്രം തുറന്ന് വില്യമും കെയ്റ്റും
 • പനിക്കു മരുന്ന് വാങ്ങിയെത്തിയ പെരുമ്പാവൂര്‍ സ്വദേശി കെന്റിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway