സിനിമ

ദിലീപിന്റെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഷംന കാസിം, സിനിമ തന്നെ വിടാന്‍ തോന്നി


ദിലീപ് നായകനായി അഭിനയിച്ച ഫാസിലിന്റെ മോസ് ആന്‍ഡ് ക്യാറ്റിലെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംന കാസിം. സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഒഴിവാക്കലെന്നും അതില്‍ സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംനയുടെ അഭിപ്രായപ്രകടനം.


ആ സമയത്ത് സ്‌നേഹയും ചിമ്പുവും അഭിനയിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഞാനത് മാറ്റിവെച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ സാറിന്റെ ആവശ്യപ്രകാരം കുറേ ഡാന്‍സ് പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്തു. അന്ന് ദിലീപേട്ടന്റെ കൂടെ അഭിനയിക്കാത്ത നടിമാരുണ്ടായിരുന്നില്ല. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു- ഷംന പറഞ്ഞു.


എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.
സിനിമയില്‍ നിന്നും ഒഴിവാക്കിയതില്‍ തനിക്ക് ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.


നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഷംന കസിം പ്രതികരിച്ചു. തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ലെന്ന് ഷംന അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് അതിയായ വിഷമമുണ്ട്. എത്ര വലിയ ശത്രുവാണെങ്കിലും ഒരു പെണ്‍കുട്ടിയോട് അത് ചെയ്യാന്‍ പാടില്ലെന്നും ഷംന പറഞ്ഞു. താന്‍ എന്നും സത്യത്തിന്റെ ഭാഗത്ത് തന്നെ നില്‍ക്കുമെന്നും ഷംന കൂട്ടിച്ചേര്‍ത്തു.


സംഭവത്തില്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ല. എങ്കിലും തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ല. മറ്റൊരു ദിലീപേട്ടന്‍ ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹത്തിനും ഒരു മകള്‍ ഉണ്ടല്ലോയെന്നും ഷംന പറഞ്ഞു.

വീഡിയോ

 • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
 • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
 • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
 • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
 • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
 • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
 • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
 • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
 • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
 • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway