നാട്ടുവാര്‍ത്തകള്‍

കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ


കുറ്റിപ്പുറം: ആഷിഖ് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമ സൃഷ്ടിച്ച സ്വാധീനം കേരളത്തില്‍ വ്യാപകമാവുന്നു. ചതിച്ചവനോടുള്ള ഒരു പെണ്ണിന്റെ പ്രതികാരം എന്ന രീതിയില്‍ സിനിമയില്‍ നീതീകരിക്കപ്പെട്ട വിഷയം സമൂഹത്തില്‍ വളരെ വിപരീത ഫലം ഉണ്ടാക്കുന്ന സ്ഥിതിയാണ്. കുറ്റിപ്പുറത്ത് സ്വകാര്യ ലോഡ്ജില്‍ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചതാണ് ഏറ്റവും പുതിയ സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദി(27)നു നേരെയാണ് ഭാര്യയുടെ ആക്രമണമുണ്ടായത്. രാവിലെയായിരുന്നു സംഭവം. ഇയാളെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇര്‍ഷാദിന്റെ ഭാര്യയായ പെരുമ്പാവൂര്‍ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റേയും വാദം.

ഒരുദിവസം മുമ്പായിരുന്നു കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള യുവതിയും റൂമെടുത്തത്. രാവിലെ റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് ഇര്‍ഷാദ് റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ജനനേന്ദ്രിയം മുറിച്ചത്.


ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നവരാണെന്നാണ് പോലീസ് പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ഇരുവരും റൂമെടുത്തതെന്നും എന്താണ് പ്രകോപനമുണ്ടാക്കിയതെന്നും അറിയില്ലെന്നും ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്കിയിട്ടുണ്ട്. ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് നാളുകള്‍ ഏറെയായി. അതിന് ശേഷം ലോഡ്ജുകളിലും മറ്റുമാണ് കണ്ടു മുട്ടുന്നത്. ജനനേന്ദ്രീയം എഴുപതു ശതമാനം മുറിഞ്ഞു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക്‌ രണ്ട് കുട്ടികളുമുണ്ട്.


'22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയിലൂടെയാണ് ജനനേന്ദ്രീയം മുറിക്കല്‍ വിഷയം മലയാളികള്‍ക്കു മുന്നിലെത്തുന്നത്. പിന്നീട് തിരുവനന്തപുരത്തു ഗംഗേശാനന്ദ സ്വാമിയാണ് ജനനേന്ദ്രീയം മുറിഞ്ഞ ആദ്യ ഇരയായത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മുറിച്ചതാണെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം അജ്ഞാത സംഘം മുറിച്ചിരുന്നു. അതിനു പിന്നാലെയാണ് മലപ്പുറം സംഭവം.

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് എന്ന നിലയില്‍ ഫെമിനിസ്റ്റുകള്‍ വലിയ പിന്തുണയാണ് അതിനു നല്‍കിയത്. മുഖ്യമന്ത്രിപോലും അതിനെ ന്യായീകരിച്ചു. എന്നാല്‍ ഒന്നിച്ചു മുറിയെടുത്തു സംഗമിച്ച ദമ്പതികളാണ് മലപ്പുറത്തേത്. ജനനേന്ദ്രിയ ഛേദനം എന്ന 'ശിക്ഷ' സാമാന്യവത്കരിക്കപ്പെടുന്നതിന്റെ ഭീഷണിയാണ് കുറ്റിപ്പുറത്തെ സംഭവം വ്യക്തമാക്കുന്നത്. കൂടാതെ സിനിമ സൃഷ്ടിക്കുന്ന സ്വാധീനവും. ദൃശ്യം എന്ന സിനിമ കുറ്റവാളികളെ സ്വാധീനിക്കുന്നു എന്ന പേരില്‍ സംവിധായകന്‍ ജീത്തു ജോസഫ് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.

 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway