ചരമം

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു; അധ്യാപികമാര്‍ ഒളിവില്‍

കൊല്ലം: കൊല്ലത്തു സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി രാമന്‍കളങ്ങര സ്വദേശി ഗൗരി നേഹ (15) യാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റു ബോധം തിരിച്ചുകിട്ടിയിരുന്നില്ല. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. അതേസമയം ആരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികമാരായ ഇരുവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക ഇന്നലെ സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്തു.

മാനസികമായി തകര്‍ന്ന പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ദൃസാക്ഷികളായി ചില കുട്ടികളോടും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതരും വ്യക്താമാക്കിയിരുന്നു.


അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികമാരായ ഇരുവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്.

 • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
 • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
 • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
 • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
 • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
 • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
 • വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
 • തിരുവനന്തപുരത്തു ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway