നാട്ടുവാര്‍ത്തകള്‍

കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടന്ന് ദിലീപ് പൊലീസിനോട്; തണ്ടര്‍ ഫോഴ്‌സുമായി കരാര്‍ ഒപ്പിട്ടില്ലെന്ന്


കൊച്ചി: കൊച്ചി: സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസില്‍ നടന്‍ ദിലീപ് മറുപടി നല്‍കി. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ കേസ് കൊടുത്തവരില്‍ നിന്ന് താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപ് പൊലീസിന് മറുപടി നല്‍കി.
ദിലീപ് സ്വകാര്യ സുരക്ഷ തേടിയെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ആലുവ സി.ഐ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഗോവ കേന്ദ്രീകരിച്ചുളള ഈ സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം തേടി. തനിക്കു സ്വകാര്യ സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ഫോഴ്‌സ് എന്ന ഗോവ സുരക്ഷാ ഏജന്‍സിയുമായി കരാറില്‍ എത്തിയിട്ടില്ലെന്ന് ദിലീപ് പൊലീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. . ഏജന്‍സിയുമായി നടത്തിയത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. സൗഹൃദം ഉണ്ടായതിനാലാണ് ഏജന്‍സി വീട്ടിലെത്തിയതെന്നും ദിലീപ് വ്യക്തമാക്കും. തണ്ടര്‍ഫോഴ്‌സ് വീട്ടിലെത്തിയതു സംബന്ധിച്ച് വിശദീകരണം തേടി ദിലീപിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.


സ്വകാര്യമായി സുരക്ഷ തേടുന്നത് പോലീസിനെ അറിയിക്കേണ്ട എന്ന നിയമോപദേശമാണ് ദിലീപിന് അഭിഭാഷകന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ടര്‍ഫോഴ്‌സിന്റെ വാഹനവ്യൂഹം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പോലീസിന്റെ നിരീക്ഷണം മറികടന്ന് സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു ഗാര്‍ഡുകള്‍ ദിലീപിന്റെ വീട്ടില്‍ തങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.


സായുധ സേനയുടെ ആവശ്യം എന്തിനാണെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്. സായുധ കമാന്‍ഡോകളുടെ കൈവശമുള്ള ആയുധങ്ങളുടെ വിശദാംശങ്ങളും പോലീസ് ചോദിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ആലുവയിലെത്തിയിരുന്നു. ഇവര്‍ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തിരുന്നതായും വാര്‍ത്ത വന്നിരുന്നു.


ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.


ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway