നാട്ടുവാര്‍ത്തകള്‍

രാത്രി കറന്റ്പോയ സമയത്ത് ഭര്‍ത്തൃവീട്ടില്‍ നിന്നും നവവധു കാമുകനൊപ്പം ഒളിച്ചോടി!


നാദാപുരം: രാത്രി കറന്റ്പോയ തക്കം നോക്കി നവവധു കാമുകനൊപ്പം കടന്നു കളഞ്ഞു. ഒരു മാസം മുന്‍പ് വിവാഹിതയായ യുവതിയാണ് ഭര്‍ത്തൃവീട്ടില്‍ നിന്നും കാമുകനൊപ്പം രാത്രി മുങ്ങിയത് . കല്ലാച്ചി തെരുവാന്‍ പറമ്പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയിരുന്നു. പാനൂര്‍ സ്വദേശിയായ 24 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹ സമയത്ത് കാമുകന്‍ ഗള്‍ഫിലായിരുന്നു.
മൂന്നു ദിവസം മുന്‍പ് നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ വിവാഹം നടന്നതായി അറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ വീട്ടുകാര്‍ തയ്യാറായതുമില്ല. പിന്നീട് കാമുകന്‍ പെണ്‍കുട്ടിയെ തെരഞ്ഞു കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.
ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും വീട്ടുകാരും നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ കാമുകനും യുവതിയും സ്‌റ്റേഷനില്‍ ഹാജരായി. വടകര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

  • കാനത്തിനെ തള്ളിയ ഇസ്മയിലിനെ സിപിഐ തള്ളി; തോമസ് ചാണ്ടി വിഷയത്തില്‍ ഒടുക്കം മലക്കം മറിഞ്ഞു ഇസ്മയില്‍
  • ഊഷ്മളിന്റെ ആത്മഹത്യക്ക് കാരണം ഫേസ്ബുക്കിലെ അപകീര്‍ത്തി പോസ്റ്റെന്ന് സൂചന; അന്വേഷണം സഹപാഠികളിലേക്ക്
  • പ്രവാസികള്‍ ബാങ്ക് അക്കൗണ്ട്, പാന്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട
  • ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്
  • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
  • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
  • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
  • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
  • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
  • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway