യു.കെ.വാര്‍ത്തകള്‍

രോഗികള്‍ക്ക് വേണ്ടത് വിശ്രമം; ആന്റിബയോട്ടിക്‌സ് അല്ല - പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്


ലണ്ടന്‍ : യുകെയിലെ രോഗികള്‍ അനാവശ്യമായി ആന്റിബയോട്ടിക്‌സ് കഴിക്കുകയാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്. നിലവില്‍ ആശുപത്രികളില്‍ കഴിയുന്ന അഞ്ചിലൊന്ന് പേര്‍ക്കും ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലെന്നും അതിന് പകരം അവര്‍ വീട്ടില്‍ പോയി വെള്ളം കുടിച്ചു വിശ്രമിച്ചാല്‍ മതിയെന്നും പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ . ആന്റിബയോട്ടിക്കുകള്‍ ഓവര്‍ഡോസ് ആയി കഴിക്കുന്നത് അണുബാധയെ ചികിത്സിക്കുന്നത് വിഷമഘട്ടത്തിലാക്കും. ആന്റി ബയോട്ടിക്കുകളെ ചെറുക്കുന്നതിനുള്ള കഴിവ് ബാക്ടീരിയകളിലും വൈറസുകളിലും വര്‍ധിക്കുന്നതാണ് കാരണം.


സാധാരണ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നാണാണ് പിഎച്ച്ഇ മെഡിക്കല്‍ ഡയറക്ടറായ പ്രഫ.പോള്‍ കോസ്‌ഫോര്‍ഡ് ബിബിസിയോട് പറഞ്ഞത്. ഭൂരിഭാഗം പേര്‍ക്കും എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നുണ്ടെന്നും അവ ആന്റിബയോട്ടിക്കുകള്‍ കഴിക്കാതെ നമ്മുടേതായ പ്രതിരോധ ശേഷി കൊണ്ട് മാത്രം സുഖപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഭൂരിഭാഗം ഇന്‍ഫെക്ഷനുകളും ആവശ്യത്തിന് വിശ്രമമെടുത്തും വേദനാസംഹാരികളായ പാരസെറ്റമോള്‍ പോലുള്ളവ കഴിച്ചും ധാരാളം വെള്ളം കുടിച്ചും ഭേദപ്പെടുത്താന്‍ സാധിക്കുമെന്നും അവയ്ക്ക് അനാവശ്യമായി ആന്റി ബയോട്ടിക്കുകകള്‍ കഴിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

സെപ്‌സിസ്, ന്യൂമോണിയ, ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ്, മറ്റ് ഗുരുതരമായ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ അനിവാര്യമാണ്. എന്നാല്‍ എല്ലാ അസുഖങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ അനിവാര്യമല്ലെന്നാണ് പിഎച്ച്ഇ വെളിപ്പെടുത്തുന്നത്. ചുമ, ബ്രോങ്കൈറ്റിക്‌സ് തുടങ്ങിയവ ആന്റിബയോട്ടിക്‌സ് കഴിക്കാതെ തന്നെ മൂന്നാഴ്ച കൊണ്ട് മാറുന്നതാണ്. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ ഇതിനായി കഴിച്ചാല്‍ ഇവ വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് മാറുമെന്നും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു.

അണുബാധകള്‍ മൂലം ഓരോ വര്‍ഷവും 5000ത്തോളം പേരാണ് ഇംഗ്ലണ്ടില്‍ മരിക്കുന്നത്. 2050ആകുമ്പോഴേക്കും മരുന്നുകളെ ചെറുക്കുന്ന അണുബാധകള്‍ കാരണം ആഗോളവ്യാപകമായി നിരവധി പേര്‍ മരിക്കും. നിലവില്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതലായിരിക്കും ഇവരുടെ എണ്ണമെന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ മുന്നറിയിപ്പേകുന്നു.

 • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
 • ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനില്‍ യാത്രക്കാരിക്കു സുഖ പ്രസവം, പ്രസവമെടുത്തത് ജീവനക്കാര്‍ , കുട്ടി റെക്കോഡിനുടമ
 • ബക്കിങ്ങ്ഹാംഷയറിനടുത്ത് വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു
 • ബജറ്റില്‍ ഹൗസിംഗ്, എന്‍എച്ച്എസ് മേഖലകളില്‍ കൂടുതല്‍ പണം മാറ്റിവയ്ക്കാനൊരുങ്ങി ചാന്‍സലര്‍ ,ബോട്ടിലിനും കോഫി കപ്പിനും വിലകൂടാം
 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway