വീക്ഷണം

കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...


ചരിത്രാതീത കാലം തൊട്ടേ മനുഷ്യന്‍ പ്രകൃതി ശക്തികളെ ആരാധിച്ചു പോരുന്നുണ്ട്. ആദ്യകാലഘട്ടത്തില്‍ അവനില്‍ ഭയം ഉളവാക്കിയിരുന്ന കാറ്റിനെയും ഇടിമിന്നലിനെയും പോലുള്ള ശക്തികളായിരുന്നുവെങ്കില്‍ പിന്നീടുള്ള കാലഘട്ടങ്ങളില്‍ അത് സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും ആണെന്ന് കാണാം. പിന്നീടെപ്പോഴോ ഈ ആരാധനകള്‍ അവതാരങ്ങളിലേക്കായി. അവതാരങ്ങളിലൂടെ മതം ജാതിയും ഭൂമിയില്‍ പിറന്നുവീണു. എത്രയെത്ര ജാതികള്‍ , ഉപജാതികള്‍ , മതങ്ങള്‍ . ഓരോ ഭൂഖണ്ഡങ്ങള്‍ക്കും തനതായ മതങ്ങളും ലോകത്തിനു മൊത്തമായ മതങ്ങളും ജാതികളും ഉണ്ടായി.മതങ്ങള്‍ മനുഷ്യ നന്മയ്ക്കും പരസ്പര സ്നേഹ ബഹുമാനങ്ങള്‍ക്കും വേണ്ടിയുള്ളതാണെങ്കിലും ചിലരതിനെ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി പരസ്പരം തമ്മിലടിക്കാന്‍ പാകത്തിലാക്കുന്നു. ഇനി യാഥാര്‍ഥ്യത്തിലേക്ക് വരാം. സ്വര്‍ഗം അഥവാ മരണാന്തര ജീവിതത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ . സഹജീവികളുടെ ജീവനെടുത്തോ അവരെ ദ്രോഹിച്ചു കൊണ്ടോ ഒരുവരും രക്ഷപ്രാപിക്കുമെന്നു വിവരമോ വിദ്യാഭ്യാസമോ ഉള്ളവര്‍ക്ക് ചിന്തിക്കുവാന്‍ പോലുമാകില്ല.തന്റെ ശരീരത്തില്‍ എന്തൊക്കെയുണ്ടോ തനിക്കു ഭൂമിയില്‍ ജീവിക്കാന്‍
എന്തവകാശമുണ്ടോ അതെല്ലാം മറ്റുള്ളവര്‍ക്കും ഉണ്ടന്നും അവര്‍ക്കും അവകാശപ്പെട്ടതാണെന്നും ധരിക്കാതെ കാണപ്പെടാത്ത ദൈവത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നവയ്ക്ക് എന്ത് ന്യായമാണുള്ളത്? ഏത് സ്വര്‍ഗ്ഗമാണ്
അത്തരക്കാര്‍ക്കു തുറന്നിട്ടുള്ളത്? ഇല്ല, അങ്ങനെയൊരു സ്വര്‍ഗ്ഗവുമില്ല, അതില്‍ വസിക്കുന്നൊരു ദൈവവുമുണ്ടാകില്ല.സ്വന്തം മാതാപിതാക്കളാണ് ഏറ്റവും വലിയ ദൈവം. അവരെ രക്ഷിക്കാതെ, ശുശ്രൂഷിക്കാതെ തള്ളിക്കളഞ്ഞിട്ടു ഏത് രക്ഷകന്റെയും പിന്നാലെ പാഞ്ഞിട്ടു എന്ത് ഫലം! ഒരു കുഞ്ഞു ( അത് ഏത് മതമോ ജാതിയോ ആയിക്കൊള്ളട്ടെ) ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ മുതലല്ല, അമ്മയുടെ ഉദരത്തില്‍ ഭ്രൂണമായി കഴിയുന്നത് മുതല്‍ അതിനെ കാത്തു പരിപാലിച്ചു ജന്മം കൊടുക്കുകയും സ്വന്തം ശരീരത്തിലെ അമൃത് അവരെ ഊട്ടുകയും ചെയ്യുന്നത് മാത്രമല്ല, എത്ര കഷ്ടപ്പാടുകള്‍ സഹിച്ചും വളര്‍ച്ചയുടെ ഓരോ പടവുകളിലും താങ്ങും തണലുമായി നിന്ന് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും എന്നുവേണ്ട ഒരു മനുഷ്യ ജീവിക്കു വേണ്ടതെന്തോ അതെല്ലാം നല്‍കി സംരക്ഷിക്കുന്ന മാതാവിനെയും പിതാവിനെയും ദുഃഖിപ്പിക്കുന്നവര്‍ക്കു ഏത് ദൈവമാണ് സ്വര്‍ഗം കൊടുക്കുക.


അവതാരങ്ങളെയെടുത്താല്‍ യേശു മറിയത്തെയോ ശ്രീകൃഷ്ണന്‍ യശോദയെയോ മുഹമ്മദ് നബി ആമിനയമ്മയേയോ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല.
കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തിയിട്ടു കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ അധമരാണ്.


സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയവരെ തള്ളിപ്പറയുമ്പോള്‍ ഒന്നോര്‍ക്കുക, ആ കാലുകള്‍ക്കു ബലവും കൈകള്‍ക്കു ശക്തിയും ജനിക്കുവാന്‍ കാരണക്കാര്‍ ആരാണ്. ആ മാതാപിതാക്കളെയാണ് ആദ്യം ആരാധിക്കേണ്ടതും ശുശ്രൂഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും.

മരണാന്തര ജീവിതത്തിലെ സ്വര്‍ഗം നേടാന്‍ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ മനസ് നിറഞ്ഞു സംരക്ഷിക്കുക, സഹജീവികളെ തന്നെപ്പോലെ കാണുക അങ്ങനെ ഓരോരുത്തരും കാത്തിരിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറന്നു കിടക്കട്ടെ..

 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway