വിദേശം

ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു


ലോസ് ഏയ്ഞ്ചല്‍സ്: ഹോളിവുഡിനെ ഞെട്ടിച്ചു മറ്റൊരു പീഡന വിവാദം കൂടി. മാര്‍വല്‍ കോമിക്‌സിന്റെ സ്ഥാപകരിലൊരാളും സ്‌പൈഡര്‍മാന്‍ , അയണ്‍മാന്‍, വൂള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവുമായ സ്റ്റാന്‍ലിയ്‌ക്കെതിരേ ലൈംഗിക ആരോപണം. 95കാരനായ സ്റ്റാന്‍ ലീ തന്നെ പരിചരിക്കാന്‍ വീട്ടിലെത്തിയിരുന്ന ഹോം നഴ്സുമാരെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. ലോസ് ഏയ്ഞ്ചല്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സീയജ് നഴ്സിംഗ് കെയര്‍ എന്ന സ്ഥാപനമാണ് സ്റ്റാന്‍ ലീക്ക് നേരെ ഗുരുതരമായ ലൈംഗീക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

സ്റ്റാന്‍ലീ കുളിമുറിയില്‍ വച്ച് തങ്ങളെ കയറിപ്പിടിക്കുകയും കെട്ടിപ്പിടിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുകയും ആയിരുന്നു സ്റ്റാന്‍ ലീയുടെ സ്ഥിരം പരിപാടിയെന്ന് നഴ്‌സുമാര്‍ പറയുന്നു. ബെഡ്റൂമില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

ലീ തന്റെ വീട്ടില്‍ സംരക്ഷണ ചുമതലയുമായി വന്ന എല്ലാ നഴ്‌സുമാരോടും മോശമായി പെരുമാറിയെന്നാണ് നഴ്‌സിംഗ് കമ്പനി ഉടമ തുറന്നടിച്ചത്. ലീയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക, ഭക്ഷണവും പാനീയവും കൊണ്ടുവരിക, സമയാസമയത്ത് മരുന്നു കൊടുക്കുക എന്നിവയായിരുന്നു നഴ്‌സുമാരുടെ ജോലി. എന്നാല്‍ ലീയുടെ പെരുമാറ്റം അങ്ങേയറ്റം ഹീനമായി പോയെന്നാണ് അവരുടെ ആരോപണം.


വയോധികനായ ലീയുടെ ഇത്തരം സ്വഭാവ വൈകൃതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തോടെ നഴ്സിംഗ് കെയര്‍ സ്ഥാപനം അദ്ദേഹത്തെ പരിചരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ യാണ് നഴ്സിംഗ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ലിയെ കരിവാരിത്തേക്കാനും നഷ്ടപരിഹാരയിനത്തില്‍ കോടികള്‍ തട്ടാനുമുള്ള നഴ്‌സിംഗ് കമ്പനിയുടെ ശ്രമം മാത്രമാണിതെന്നും സ്റ്റാന്‍ലിയുടെ മാനേജര്‍ പറഞ്ഞു. 50 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് സ്റ്റാന്‍ലിക്കുള്ളത്.

70 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2017 ജൂലായ് യിലാണ് ലീയുടെ ഭാര്യമരിച്ചത്. ഇവര്‍ക്ക് ജെ.സി. ലീ എന്നൊരു പുത്രിയുണ്ട്. കോമിക്ക് ബുക്ക് സര്‍ക്യൂട്ടിലെ ഇതിഹാസമായ ലീ സൂപ്പര്‍ ഹീറോകളുടെ കഥകള്‍ രചിച്ചുകൊണ്ടാണ് ലോകശ്രദ്ധ പിടിച്ചത്. പിന്നീട് മാര്‍വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫാകുകയും പിന്നീട് പ്രസാധകനും ചെയര്‍മാനുമൊക്കെയായി മാറുകയായിരുന്നു.

 • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway