സ്പിരിച്വല്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, തോപ്രാംകുടി അസ്സിസി സന്തോഷ് ഭവനില്‍ (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് 1570പൗണ്ട് ലഭിച്ചു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സംബന്ധിച്ചിടത്തോളം 2017 അഭിമാനകരമായ വര്‍ഷമായിരുന്നു . കഴിഞ്ഞ ഒരു വര്‍ഷം മാത്രം 5200 പൗണ്ട് നല്‍കി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു.

തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും കിഡ്‌നി രോഗബാധിതാനയിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശസിധാരനും 1025 പൗണ്ട് വീതം നല്‍കി സഹായിച്ചു. മുളകുവള്ളി ബോയ്‌സ്‌കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ T Vയും പ്രിന്ററും വാങ്ങി നല്‍കി ,അസ്സിസി സന്തോഷ് ഭവനുവേണ്ടി ഇടുക്കി 1570 പൗണ്ടും ലഭിച്ചു.

2004 ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ചു കേരള മുഖൃമന്തിക്ക് നല്‍കികൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.


കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സുന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രംകുടിസ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭൃര്‍ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു .ഈ മാസം അവസാനം നാട്ടില്‌പോകുന്ന മാര്‍ട്ടിന്റെ കൈവശം ചെക്ക് കൊടുത്തുവിടും.


 • മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway