സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്

ഓരോ ഹിന്ദുവിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മകരസംക്രമദിവസം. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ മകരവിളക്കും അയ്യപ്പപൂജയും ജനുവരി 14 ഞായറാഴ്ച്ച 3 മണിമുതല്‍ സ്‌കെയ്ന്‍സ് ഹില്‍ മില്ലേനിയം സെന്റില്‍ വെച്ചു നടക്കും.


രാകേഷ് ത്യാഗരാജന്‍ (സൗത്താംപ്റ്റണ്‍) മുഖ്യകാര്‍മികത്വം വഹിക്കും. ലണ്ടന്‍ ഹിന്ദുഐക്യവേദി, കെന്റ് ഹിന്ദു സമാജം, ഹാംപ്‌ഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജം, സൗത്താംപ്ടണ്‍ ഹിന്ദു സമാജം, ഡോര്‍സെറ്റ് ഹിന്ദുസമാജം എന്നിവര്‍ പങ്കാളികളാകും.


യു.കെ യിലെ പ്രമുഖകലാകാരന്‍മാര്‍ പങ്കെടുക്കുന്ന അയ്യപ്പനാമസങ്കീര്‍ത്തനം, കണ്ണന്‍ രാമചന്ദ്രന്‍ (L.H.A) പ്രത്യേക പ്രഭാഷണം എന്നിവ ഈ വര്‍ഷത്തെ അയ്യപ്പപൂജക്കു മാറ്റുകൂട്ടും. സമാജം പ്രസിഡന്റ് സുജിത് സ്വാഗതവും, സെക്രട്ടറി ഗംഗാപ്രസാദ് നന്ദിയും പ്രകാശിപ്പിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രത്യേക അന്നദാനവും ഉണ്ടാകും. നാട്ടിലെപോലെ കഞ്ഞിയും പുഴുക്കും പ്രത്യേകമായ് തയ്യാറാക്കി നല്‍കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Gangaprasad: 07466396725, Sujith Nair:07412570160, Sunil Natarajan: 07425168638,
Suma Sunil: 07872030485
Acharyan: Rajesh Thiagarajan,Southampton.
Venue: Scaynes Hill Millennium centre, Lewes Road, West Sussex, RH17 7PG.
Sunday ,14 January 2018, 2PM to 8PM

  • മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
  • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
  • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
  • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
  • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway