യു.കെ.വാര്‍ത്തകള്‍

മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍


ലണ്ടന്‍ : വെള്ളക്കാരിയുമായുള്ള തന്റെ പ്രണയബന്ധത്തെ എതിര്‍ത്ത സിഖ് മാതാപിതാക്കളെ വധിക്കാന്‍ ഓണ്‍ലൈനില്‍ നിന്നും ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍ . 19 കാരനായ ഗുര്‍തേജ് സിംഗ് രണ്‍ധ്വ ആണ് മാതാപിതാക്കളെ ഒഴിവാക്കി വെള്ളക്കാരിയായ കാമുകിയ്‌ക്കൊപ്പം സുഖമായി ജീവിക്കാന്‍ ഈ സാഹത്തിനു മുതിര്‍ന്നത്.


മാതാപിതാക്കള്‍ പ്രണയബന്ധത്തെ എതിര്‍ത്തതോടെ ആ ബന്ധം അവസാനിക്കുമെന്ന് ഭയപ്പെട്ട് ആണ് വിദ്യാര്‍ത്ഥി കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. മാതാപിതാക്കളെ കൊല്ലാന്‍ നോക്കിയ കുറ്റത്തിന് എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ആല്‍ഫാബേ എന്ന സൈറ്റ് വഴിയാണ് യുവാവ് ബോംബ് വാങ്ങിയത്. എന്നാല്‍ സംഗതി മണത്തറിഞ്ഞ എഫ്ബിഐ ഏജന്റുമാര്‍ സംഗതി പൊളിച്ചു. ഡീലര്‍മാരായി വേഷമിട്ട ഏജന്റുമാരോടാണ് ബോംബിനെക്കുറിച്ചുള്ള സംശയം വിദ്യാര്‍ത്ഥി ചോദിച്ചത്. യഥാര്‍ത്ഥ ബോംബിന് പകരം വ്യാജനാണ് ഇവര്‍ യുവാവിന് അയച്ചുനല്‍കിയത്. ഡിവൈസ് പരീക്ഷിച്ച് നോക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ ഗുര്‍തേജിനെ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു യുവാവിന്റെ ബോംബ് വാങ്ങല്‍ . റൈസിന്‍, ഒപിയോഡ്‌സ് പോലുള്ള തീവ്രതയേറിയ മയക്കുമരുന്നുകള്‍ വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. പക്ഷെ അതൊന്നും ലഭിച്ചില്ല. അതോടെയാണ് വോള്‍വര്‍ഹാംപ്ടണ്‍ ഗ്രോവ് ലെയിനില്‍ താമസിക്കുന്ന ഗുര്‍തേജ് കാര്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ചത്. നവംബറില്‍ ആളുകളെ അപായപ്പെടുത്താനുള്ള സ്‌ഫോടക വസ്തു കൈവശം വച്ചതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.


ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ഗുര്‍തേജ് .

 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 • ഇംഗ്ലണ്ടില്‍ നാലിലൊന്ന് നഴ്‌സുമാരും അമിതവണ്ണക്കാര്‍ ; പരിഹരിക്കാന്‍ നിര്‍ദ്ദേശം
 • ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി 'ലോണ്‍ലിനെസ്' വകുപ്പും മന്ത്രിയും രൂപീകരിച്ചു ലോകത്തിന് ബ്രിട്ടന്റെ മാതൃക
 • ലുലു ഗ്രൂപ്പ് 120 മില്യണ്‍ ഡോളറിനു സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടലായ 'കാലിഡോണിയന്‍ ' ഏറ്റെടുത്തു
 • നഴ്‌സുമാര്‍ക്കും പാരാമെഡിക്കലുകള്‍ക്കും കവന്‍ട്രിയില്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ പരിശീലന കേന്ദ്രം തുറന്ന് വില്യമും കെയ്റ്റും
 • പനിക്കു മരുന്ന് വാങ്ങിയെത്തിയ പെരുമ്പാവൂര്‍ സ്വദേശി കെന്റിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway