വിദേശം

ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !

വാഷിംഗ്ടണ്‍ : അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരില്‍ ചിലരുടെ സ്ത്രീ വിഷയം ഇതിനോടകം പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ധാരാളം അവിഹിത കഥകള്‍പുറത്തുവന്നിരുന്നു. എല്ലാം തെരഞ്ഞെടുപ്പ് പ്രചരണ കാലത്തു ആയിരുന്നു. നിരവധി സ്ത്രീകള്‍ തങ്ങളുമായുള്ള ട്രംപിന്റെ ബന്ധം പുറത്തുവിട്ടപ്പോള്‍ കൂട്ടത്തില്‍ ഒരു പോണ്‍ താരത്തിന് തന്റെ കഥകള്‍ മൂടിവെയ്ക്കാന്‍ ട്രംപ് കൊടുത്തത് വന്‍ തുകയെന്നു റിപ്പോര്‍ട്ട്. ലോകപ്രശസ്ത പോണ്‍ താരമായ നീലച്ചിത്ര നടിക്ക് പഴയ അവിഹിതബന്ധം പുറത്തു പറയാതിരിക്കാന്‍ ട്രംപ് 130,000 ഡോളര്‍ നല്‍കിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തു വിട്ടത്. സ്‌റ്റോര്‍മി ഡാനിയേല്‍ എന്ന പേരില്‍ നീലച്ചിത്രങ്ങളില്‍ കാണാറുള്ള സ്‌റ്റെഫാനി ക്‌ളിഫോര്‍ഡിനായിരുന്നു തുക നല്‍കിയത്.


തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വാര്‍ത്ത പുറത്തുവിടാതിരിക്കാന്‍ ഒരുമാസം നിശബ്ദമായി ഇരിക്കാനായിരുന്നു തുക. തന്റെ സ്വകാര്യ അഭിഭാഷകന്‍ വഴിയായിരുന്നു ട്രംപ് നടിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മെലാനിയയെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞ് 2006 ല്‍ ഒരു ഗോള്‍ഫ് പരിപാടിക്കിടയില്‍ വെച്ചായിരുന്നു ട്രംപ് സ്‌റ്റെഫാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ പരിപാടിയില്‍ അന്നുണ്ടായിരുന്ന പോണ്‍ താരം ജസ്സീകാ ഡ്രേക്ക് ട്രംപ് ക്‌ളിഫോര്‍ഡ് ഉള്‍പ്പെടെ മൂന്ന് യുവതികളെ ചുംബിക്കുന്നത് കണ്ടതായി 2016 ഒക്‌ടോബറില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


തന്റെയും ട്രംപിന്റെയും ബന്ധത്തെക്കുറിച്ച് എബിസി ന്യുസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ എക്‌സ്‌ക്‌ളുസീവായി വിവരം പുറത്തുവിടാന്‍ സ്‌റ്റെഫാനി ഒരുങ്ങിയ സമയത്തായിരുന്നു ട്രംപ് അഭിഭാഷകന്‍ വഴി കരാറുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാസം മിണ്ടാതിരിക്കുന്നതിനായിട്ടാണ് സ്‌റ്റെഫാനിക്ക് ട്രംപ് ലക്ഷങ്ങളുടെ കരാറുണ്ടാക്കിയത്. സ്‌റ്റെഫാനിക്ക് വേണ്ടി അവരുടെ അഭിഭാഷകന്‍ കീത്ത് ഡേവിഡ് സണും ട്രംപിന് വേണ്ടി തന്റെ ദീര്‍ഘകാല അഭിഭാഷകനായ മൈക്കല്‍ കോഹനും തമ്മിലായിരുന്നു ഇടപാടുകള്‍ നടത്തിയത്. ക്‌ളിഫോര്‍ഡിന്റെ മൂന്‍ ഭര്‍ത്താവ് മൈക്കല്‍ മോസ്‌നിയും ഈ ആരോപണം നടത്തിയിരുന്നു.

 • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway