സിനിമ

ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത


മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് യുവ നടി നമിത പ്രമോദ്. ഈ ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നമ്മുടെ അഭിനയ പഠനം പൂര്‍ണമാകുകയുള്ളൂവെന്നും ഒരഭിമുഖത്തില്‍ നമിത പറഞ്ഞു.


'മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കണമെന്നുണ്ട്. അവരൊക്കെ നമ്മുടെ എക്കാലത്തേയും ഫേവറേറ്റ് ആണ്. ഇപ്പോഴും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കട്ടഫാനാണ് ഞാന്‍ '.- നമിത പറയുന്നു.


മലയാളത്തില്‍ പുതുതായി ഇറങ്ങിയ ചിത്രങ്ങളില്‍ മായാനദി മാത്രമാണ് കണ്ടതെന്നും മനോഹരമായി ചിത്രീകരിച്ച സിനിമയാണ് മായാനദിയെന്നും നമിത പറയുന്നു. അപ്പുവിന്റേയും മാത്തന്റേയും ജീവിതം മനോഹരമായിചിത്രീകരിച്ചിരിക്കുന്നു. തിയ്യേറ്റര്‍ വിട്ട് വീട്ടിലെത്തിയിട്ടും അവര്‍ കൂടെയുണ്ടായിരുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ആ സിനിമ- നമിത പറയുന്നു.


മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നമിതയിപ്പോള്‍. നിമിര്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണെന്നും പ്രിയദര്‍ശന്റെ എന്റര്‍ടെയ്ന്‍മെന്റ് എലമെന്റൊക്കെയുള്ള ചിത്രമാണ് നിമിര്‍ എന്നും നമിത പറയുന്നു.


മലയാളത്തിന് സിനിമ ഒരു കല കൂടിയാണെങ്കില്‍ തെലുങ്കിലും തമിഴിലും സിനിമ ഒരു വലിയ ബിസിനസാണെന്നും നമിത അഭിമുഖത്തില്‍ പറയുന്നു.

  • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
  • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
  • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
  • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
  • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
  • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
  • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
  • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
  • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
  • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway