യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ


ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും ഉള്‍പ്പെടെയുള്ള രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.


കരാറില്‍ ഒപ്പുവെച്ചതോടെ വിജയമല്ല്യ ഉള്‍പ്പെടെ രാജ്യത്ത് നിന്ന് കടന്നുകളഞ്ഞവര്‍ക്ക് നിയമം തിരിച്ചടിയാകും. ബ്രിട്ടന്റെ കരോളിന നോക്‌സും ഇന്ത്യയുടെ കിരണ്‍ റിജിജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതോടെ വിരലടയാളം ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇരുരാജ്യങ്ങളുടെയും എന്‍ഫോഴ്‌സ്‌മെന്റുകള്‍ കൈമാറും.


ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എളുപ്പം കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനും പുതിയ കരാര്‍ സഹായകരമാകും. ക്രിമിനല്‍ രേഖകള്‍ വേഗത്തില്‍ കൈമാറുക വഴി അന്വേഷണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ഇതോടെ കഴിയും.

 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway