യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്രമായ കാരണം ആണ് ട്രംപുമായി അടുത്ത വൃത്തങ്ങള്‍ മുന്നോട്ടുവച്ചത്. ബ്രിട്ടിഷ് സര്‍ക്കാരിന് തന്നോട് 'അത്രയ്ക്ക് സ്നേഹം' ഇല്ലാത്തതുകൊണ്ടാണ് ട്രംപ് യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ ട്രംപ് യാത്ര ഒഴിവാക്കുകയായിരുന്നു. അമേരിക്കന്‍ എംബസിയുടെ ആസ്ഥാനം തെംസ് നദിയുടെ തെക്ക് ഭാഗത്തേക്ക് മാറ്റാനായി കരാര്‍ ഉണ്ടായിരുന്നു.


നഗരത്തില്‍ നിന്ന് എംബസി മാറ്റിയത് വിമര്‍ശിച്ചായിരുന്നു യാത്ര റദ്ദാക്കിയതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ആഡംബര എംബസി തുച്ഛമായ തുകയ്ക്ക് വിറ്റ് പുതിയ എംബസി നഗരത്തിലെ അപ്രധാന ഭാഗത്ത് നിര്‍മിക്കുന്നതിനെയും ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


അതേസമയം, പുതിയ എംബസിയോടുള്ള അതൃപ്തി യാത്ര ഒഴിവാക്കാനുള്ള വെറും ഒഴിവുകഴിവു മാത്രമാണെന്നും ട്രംപിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


എന്നാല്‍ , ട്രംപിനെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളാണ് പിന്മാറ്റത്തിനു പിന്നിലെന്ന് ദ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ലണ്ടനിലേക്ക് വരേണ്ട എന്നുപോലും ഖാന്‍ പലപ്പോഴും വ്യക്തമാക്കിയിരുന്നു. ട്രംപ് വിരുദ്ധനായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെയും സാദിഖ് ഖാന്റെയും വാക്കുകള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് ബ്രിട്ടിഷ് സര്‍ക്കാരിനുമെന്നും ട്രംപ് വിശ്വസിക്കുന്നു.


അതിനിടെ, ട്രംപിന്റെ യാത്ര മാറ്റിവെക്കാനുണ്ടായ കാരണം വിശദീകരിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും രംഗത്തെത്തി. ഒട്ടേറെ ലണ്ടന്‍ നിവാസികള്‍ അമേരിക്കയെയും അവിടെയുള്ളവരെയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ലണ്ടന്‍ നഗരത്തിന്റെ മൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ട്രംപിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും സംബന്ധിച്ച ഞങ്ങളുടെ നിലപാടുകള്‍ അദ്ദേഹം കൃത്യമായി മനസിലാക്കിയിരിക്കുന്നുവെന്ന് സാദിഖ് പറഞ്ഞു.


ട്രംപും പ്രധാനമന്ത്രി തെരേസ മേയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക് പോര് നടത്തിയത് വാര്‍ത്തയായിരുന്നു. നവംബറില്‍ തീവ്രവലത് സംഘടനയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു ട്രംപും, മേയും തമ്മില്‍ കൊമ്പുകോര്‍ത്തത്
എങ്കിലും സന്ദര്‍ശനം റദ്ദാക്കില്ലെന്ന് ട്രംപ് കഴിഞ്ഞ മാസവും തെരേസ മേയെ അറിയിച്ചതായിരുന്നത്രെ. ട്രംപ് അധികാരത്തിലെത്തിയശേഷം ആദ്യമായി അമേരിക്കയിലെത്തിയ രാഷ്ട്രനേതാവ് തെരേസാ മേ ആയിരുന്നു. തെരേസയാണ് ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചതും.

 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway