യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു


ലണ്ടന്‍ : യുകെയിലുള്ളവര്‍ വന്‍ തോതില്‍ പാക്കിസ്ഥാനില്‍ നിന്നും യൂണിവേഴ്‌സിറ്റികളുടെ വ്യാജഡിഗ്രികള്‍ വലിയവിലകൊടുത്ത് വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബിബിസി റേഡിയോ 4ന്റെ ഫയല്‍ ഓണ്‍ ഫോര്‍ പ്രോഗ്രാം ഇന്‍വെസ്റ്റിഗേഷനാണ് ഇക്കാര്യം പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍, നഴ്‌സുമാര്‍, ഡിഫെന്‍സ് കോണ്‍ട്രാക്ടര്‍ എന്നിവരൊക്കെ ഇവ കരസ്ഥമാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാക്കിസ്ഥാനില്‍ നിന്നാണ് മള്‍ട്ടി മില്യണ്‍ പൗണ്ടുകള്‍ കൊടുത്ത് നിരവധി യുകെ പൗരന്‍മാര്‍ ഇത്തരത്തില്‍ ഡിഗ്രികള്‍ വാങ്ങുന്നത്. ഇതിനായി ഒരു ബ്രിട്ടീഷുകാരന്‍ ചെലവാക്കിയിരിക്കുന്നത് അഞ്ച് ലക്ഷം പൗണ്ടാണെന്ന് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടുന്നതിനായി സത്വരനടപടികള്‍ സ്വീകരിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് പഠിച്ച് ഡിഗ്രി സമ്പാദിക്കുന്നവരെ ചതിക്കുന്നതിന് തുല്യമാണെന്നും ഡിഎഫ്ഇ മുന്നറിയിപ്പേകുന്നു.കറാച്ചി കാള്‍ സെന്ററില്‍ നിന്നും ഏജന്റുമാര്‍ നടത്തുന്ന നൂറ് കണക്കിന് വ്യാജ യൂണിവേഴ്‌സിറ്റികളുടെ ഒരു നെറ്റ് വര്‍ക്കിനെ അക്‌സാക്ട എന്നൊരു ഐടി കമ്പനി ഓപ്പേറ്റ് ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനി എന്ന് അവകാശപ്പെട്ടാണിത് പ്രവര്‍ത്തിക്കുന്നത്.


2013ലും 2014ലും യുകെയില്‍ 3000 വ്യാജ ഡിഗ്രികള്‍ അക്‌സാക്ട് യുകെ ക്കാര്‍ക്ക് വിതരണം ചെയ്തുവെന്നാണ് ബിബിസിക്ക് കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഇതില്‍ മാസ്റ്റേര്‍സ് ഡിഗ്രികളും ഡോക്ടറേറ്റുകളും പിഎച്ച്ഡികളും ഉള്‍പ്പെടുന്നുണ്ട്.ഓഫ്താല്‍മോളജിസ്റ്റുകള്‍, നഴ്‌സുമാര്‍, സൈക്കോളജിസ്റ്റുകള്‍, വിവിധ കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരടക്കമുള്ള വിവിധഎന്‍എച്ച്എസ് ക്ലിനിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ ഇത്തരം ബിരുദങ്ങള്‍ ചുളുവില്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ബിബിസി വെളിപ്പെടുത്തുന്നത്. വ്യാജ ബെല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടന്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ ഒരു കണ്‍സള്‍ട്ടന്റ് ഒരു ഇന്റേണല്‍ മെഡിസിനില്‍ ഡിഗ്രി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ജിഎംസിയുടെ അച്ചടക്ക നടപടിക്ക് ഇതിന് മുമ്പ് വിധേയനായിരുന്നു ഒരു ഡോക്ടറാണിത്. എന്നാല്‍ താന്‍ ഇത്തരത്തില്‍ സമ്പാദിച്ച സര്‍ട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതായതിനാല്‍ ഇത് ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇതു പോലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഒരു ഡിഗ്രി വാങ്ങിയിരുന്ന ഒരു അനസ്‌തേഷ്യസ്റ്റ് ഇത് താന്‍ യുകെയില്‍ ഉപയോഗിച്ചില്ലെന്നും പറയുന്നു.

 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway