ചരമം

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍

തൃ​പ്പൂ​ണി​ത്തു​റ: യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​രി​ച്ച നി​ല​യി​ല്‍. ഉ​ദ​യം​പേ​രൂ​ര്‍ മീ​ൻ​ക​ട​വി​ല്‍ മു​ണ്ട​ശേ​രില്‍ ബി​നുരാ​ജ്(33) നെയാണ് വീ​ടി​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​നു​ള്ളില്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ളെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്

പ്ര​തി മ​ര​ണ​പ്പെ​ട്ട​ത്. കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ വാ​തി​ല്‍ ത​ക​ര്‍​ത്ത​നി​ല​യി​ലാ​ണ്. രാ​ത്രി ഏ​റെ വൈ​കി​യും ബി​നു​രാ​ജ് വീ​ട്ടി​​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​​ര്‍ന്ന് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ബിനുരാജിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു 2014 ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് വീ​ടി​ന്റെ ടെ​റ​സി​ന് മു​ക​ളി​ല്‍ നിന്നിരുന്ന യുവതിയെ വാ​ക്ക​ത്തി കൊ​ണ്ട് ബി​നു​രാ​ജ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയതെന്നാണ് കേസ്.


 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
 • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway