നാട്ടുവാര്‍ത്തകള്‍

ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളും മറ്റ് തെളിവുകളുടെയും പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പോലീസ് കോടതിയില്‍ അറിയിക്കും.


നടിയെ ആക്രമിച്ച ദൃശ്യങ്ങളുളള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമാണെന്നു കാണിച്ചാണ് ദിലീപ് അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം കോടതിയില്‍ എത്തും മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചത്തെക്കാണ് മാറ്റിവച്ചിരിക്കുന്നത്.

 • അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സ്വര്‍ണ വ്യാപാരികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ
 • 'ഷുഹൈബിന്റെ കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍, എല്ലാം പാര്‍ട്ടി അറിവോടെ'
 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway