യു.കെ.വാര്‍ത്തകള്‍

ലുലു ഗ്രൂപ്പ് 120 മില്യണ്‍ ഡോളറിനു സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടലായ 'കാലിഡോണിയന്‍ ' ഏറ്റെടുത്തു

എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്, സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള പൈതൃക ഹോട്ടല്‍ സമുച്ചയമായ 'വാള്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍ഗ്‌ -ദി കാലിഡോണിയന്‍ ' ഹോട്ടല്‍ ഏറ്റെടുത്തു. ലുലുവിന്റെ ഹോസ്​പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോള്‍ഡിങ്‌സാണ് 120 മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഹോട്ടല്‍ ഏറ്റെടുത്തിരിക്കുന്നത്.

എഡിന്‍ബര്‍ഗ് പ്രിന്‍സ് സ്ട്രീറ്റിലുള്ള ഈ ഹോട്ടല്‍ നവീകരിക്കുന്നതിന് 28 മില്യണ്‍ ഡോളര്‍ കൂടി ട്വന്റി 14 ഹോള്‍ഡിങ്‌സ് ചെലവിടും. നൂറു വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്തമായ കാലിഡോണിയന്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ട്വന്റി 14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. കെട്ടിടത്തിന്റെ ശില്‍പ്പഭംഗിയും പാരമ്പര്യവും ചോരാതെയുള്ള നവീകരണമായിരിക്കും നടത്തുക. ലോകത്തെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളെല്ലാം ഇവിടെ കൊണ്ടുവരാനാണ് പദ്ധതി. സ്‌കോട്ട് ലണ്ടിലെ ഈ ചരിത്ര പ്രാധാന്യമുള്ള സ്ഥാപനം സ്വാന്തമാക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നു അദീബ് അഹമ്മദ് വ്യക്തമാക്കി.


ലോകപ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണിന്റെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയുടെ ഉടമസ്ഥതയിലായിരുന്നു കാലിഡോണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. 1903-ല്‍ പ്രിന്‍സ് സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷന്റെ ഭാഗമായി ആരംഭിച്ചതാണ് കാലിഡോണിയന്‍. ഇപ്പോള്‍ 241 മുറികളുള്ള ഹോട്ടല്‍ എഡിന്‍ബര്‍ഗ് കോട്ടയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. എഡിന്‍ബര്‍ഗിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കാലിഡോണിയന്‍. പ്രശസ്തമായ രണ്ട് റസ്റ്റോറന്റുകളും കാലിഡോണിയയിലുണ്ട്. ലോക പ്രശസ്തമായ ഗുയര്‍ലെയിന്‍ സ്​പായുടെ യു.കെയിലെ ഏക ശാഖയും ഇവിടെയാണ്.2014-ല്‍ രൂപംകൊണ്ട ട്വന്റി 14 ഹോള്‍ഡിങ്‌സ് ഇതോടെ 650 ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഹോസ്​പിറ്റാലിറ്റി ഗ്രൂപ്പായി വളര്‍ന്നു. ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന പ്രശസ്തമായ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ നേരത്തെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 85 മില്യണ്‍ ഡോളറിനു മൂന്നുവര്‍ഷം മുമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway