അസോസിയേഷന്‍

പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍

ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികള്‍ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാന്‍ നമുക്കുവേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ റജി നന്തിക്കാട് വായനക്കാര്‍ക്ക് പകരുന്നത്. പുതുവര്‍ഷത്തില്‍ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം ഒരുപക്ഷെ ചിലരെയെങ്കിലും മാറിചിന്തിക്കു വാന്‍ ഇത് പ്രേരണയാകട്ടെ.'തോല്‍ക്കുന്ന യുദ്ധത്തിനും പടയാളികള്‍ വേണമെല്ലോ, ഞങ്ങളോടൊപ്പം ചേരുക' എന്ന് കത്തെഴുതി കവികളെയും കലാകാരന്മാരെയും അണിനിരത്തികൊണ്ടു പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ച് നീണ്ട എട്ടു വര്‍ഷത്തെ സമരം നടത്തി സൈലന്റ് വാലിയില്‍ അണക്കെട്ട് വേണ്ട എന്ന തീരുമാനമെടുപ്പിച്ച സുഗതകുമാരി എന്ന കേരളത്തിന്റെ പ്രകൃതി സ്‌നേഹിയെ പറ്റി 'വി പ്രദീപ്' എഴുതിയ 'മലയാളത്തിന്റെ പവിഴമല്ലി' എന്ന ലേഖനം തികച്ചും വേറിട്ടൊരനുഭവമായിരിക്കും വായനക്കാര്‍ക്ക് ലഭിക്കുക എന്നതില്‍ ലവലേശം സംശയം വേണ്ട.


ചരിത്രവും പൈകൃതവും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ നിര്‍വചിച്ചുകൊണ്ടു പതിമൂന്നാം നുറ്റാണ്ടുമുതലുള്ള പൈകൃതങ്ങളെയും അത് ചരിത്രമായതിനെയും പറ്റി പ്രതിപാദിക്കുന്ന മനോഹരമായ ലേഖനം പി ചന്ദ്രശേഖരന്റെ 'ചരിത്രത്തിനും പൈകൃതത്തിനും തമ്മിലെന്ത്', സ്മരണകളിലേക്കു ഒരു മടക്കയാത്ര എന്ന പംക്തിയില്‍ സുഗതകുമാരി ടീച്ചറെ നേരില്‍ കാണാന്‍ ലഭിച്ച വലിയ അവസരത്തെ പറ്റി പറയുന്ന ജോര്‍ജ് അറങ്ങാശ്ശേരിയുടെ 'രാത്രിമഴയില്‍ നനഞ്ഞ്', ബിനു ആനമങ്ങാട് എഴുതിയ കവിത 'ചവറ്റിലക്കോഴികള്‍', സേതു ആര്‍ എഴുതിയ കഥ 'വിലവിവരപ്പട്ടിക', ഫൈസല്‍ ബാവ എഴുതിയ ലേഖനം 'അവയവ ബാങ്കുകള്‍ സാര്‍വ്വത്രികമാവുമ്പോള്‍', എല്‍ തോമസുകുട്ടി എഴുതിയ കവിത 'വെണ്ടക്ക' ആഷ്‌ലി റോബി എഴുതിയ കഥ 'ചില്ലു ജനാല', കെ പി ചിത്രയുടെ കവിത 'വാതിലില്‍ കോറി വരക്കുന്നു', അനുഭവം എന്ന പംക്തിയില്‍ ടി പത്ഭനാമന്റെ രചനകളെപ്പറ്റി കെ ടി ബാബു രാജ് എഴുതിയ 'ഒരു കഥയും കുറച്ചു അരിമണികളും', പോളി വര്‍ഗ്ഗീസിന്റെ കവിത 'അടുക്കളകളില്‍ തിളക്കുന്നത്' എന്നിവയാണ് ഈ ലക്കത്തിലെ വിഭവങ്ങള്‍.


യുക്മയുടെ സാംസ്‌കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന 'ജ്വാലക്ക്' ഒരുപറ്റം നല്ല വായനക്കാരില്‍ നിന്നും നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്നും ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രസിദ്ധീകരണ യോഗ്യമായ രചനകളും jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയണമെന്ന് 'ജ്വാല' മാനേജിങ് എഡിറ്റര്‍ സജീഷ് ടോം അഭ്യര്‍ത്ഥിക്കുന്നു.ജ്വാലയുടെ ഈ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://issuu.com/jwalaemagazine/docs/january_2018

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway