അസോസിയേഷന്‍

യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (യുബിഎംഎ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച അരങ്ങേറുന്നു. വെസ്റ്റ്‌ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ഹാളില്‍ വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് ആവശ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.


മുന്‍വര്‍ഷങ്ങളിലെ ആഘോഷങ്ങളെ കവച്ചുവെയ്ക്കുന്ന ഗംഭീരമായ ആഘോഷപരിപാടികളാണ് അരങ്ങിലെത്തുന്നത്. ജിഷ മധു പഠിപ്പിക്കുന്ന യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മനോഹരമായ നൃത്ത പരിപാടികളും, മുതിര്‍ന്നവരുടെ സ്‌കിറ്റും, കരോള്‍ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ മികച്ചതാക്കി തീര്‍ക്കാനും പങ്കെടുക്കുന്നവരുടെ മനസ്സുകളില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കാനുമുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.


ആഘോഷപരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എല്ലാവര്‍ക്കും ഡ്രസ് കോഡും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി സാരിയും, പുരുഷന്മാര്‍ക്ക് സ്യൂട്ടുമാണ് വേഷം.
ബ്രിസ്റ്റോള്‍ ഫുഡ് ബാങ്ക് ചാരിറ്റിയുടെ ഭാഗമായി ഫുഡ് കളക്ഷനും നടത്തുന്നുണ്ട്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജാക്‌സണ്‍ ചിറയില്‍ ,ബിജു തോമസ്, ബിന്‍സി ജെയ്, ബീന മെജോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മറ്റി മികച്ച ഒരുക്കമാണ് നടത്തിയിരിക്കുന്നത്.


പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎ പ്രസിഡന്റ് ജെയ്​ ​ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു.

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway