യു.കെ.വാര്‍ത്തകള്‍

സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി


ലണ്ടന്‍ : തന്റെ അടുത്ത് ചികിത്സക്ക് വന്ന യുവതികളുടെ ശരീരഭാഗങ്ങളില്‍ അനാവശ്യമായി മസാജ് ചെയ്തുവെന്ന പരാതിയില്‍ യുകെയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് പത്ത് വര്‍ഷത്തെ ജയിലഴി . വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ കിംഗ്സ് ഫോര്‍ഡിലുള്ള വാള്‍ ഹീത്തിലെ ഇന്ത്യന്‍ ഡോക്ടറായ 60 കാരന്‍ ജസ്വന്ത് റാത്തോര്‍ കുറ്റക്കാരനാണെന്നാണ് വിചാരണക്കൊടുവില്‍ വ്യക്തമായത്. പനിയും നടുവേദനയുമായി ക്ലിനിക്കിലെത്തിയ തങ്ങളെ റാത്തോര്‍ അനാവശ്യമായും അസ്ഥാനത്തും മസാജ് ചെയ്തുവെന്ന പരാതിയുമായി എട്ട് യുവതികള്‍ രംഗത്തെത്തിയതാണ് റാത്തോറിനെ വെട്ടിലാക്കിയത്. 2008നും 2015നും ഇടയിലായിരുന്നു വ്യത്യസ്ത അവസരങ്ങളിലായി എട്ട് യുവതികളെ ചൂഷണം ചെയ്തത്.


വോല്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വച്ചാണ് റാത്തോറിനെ തടവിലിടാന്‍ വിധിയുണ്ടായത്. ഇത് സംബന്ധിച്ച വിചാരണ ഏഴാഴ്ചയോളം നീണ്ടിരുന്നു. ലൈംഗിക താല്‍പ്പര്യം നിമിത്തം ഡോക്ടര്‍ സ്ത്രീ രോഗികളെ ചൂഷണം ചെയ്‌തെന്നാണ് പ്രോസിക്യൂട്ടര്‍ സ്ഥാപിച്ചത്. തനിക്കരികിലെത്തുന്ന രോഗികള്‍ക്ക് മസാജ്തെറാപ്പി പ്രദാനം ചെയ്യാന്‍ ഇദ്ദേഹത്തിന് ഏറെ ഭ്രമമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.


തനിക്കെതിരായ ആരോപണങ്ങളെല്ലാം ആദ്യം റാത്തോര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തി ശിക്ഷ വാങ്ങിച്ച് കൊടുത്തപ്പോള്‍ റാത്തോര്‍ കോടതിയില്‍ വച്ച് ഭാര്യയുടെയും മകളുടെയും സാന്നിധ്യത്തില്‍ വിങ്ങിക്കരഞ്ഞു.


ഡുഡ്ലെ ക്ലിനിക്കല്‍ കമ്മീഷന്‍ ഗ്രൂപ്പിന്റെ പ്രൈമറി കെയര്‍ ലീഡായി പ്രവര്‍ത്തിച്ച മുതിര്‍ന്ന ജനറല്‍ പ്രാക്ടീഷണറാണ് റാത്തോര്‍ . റാത്തോര്‍ മൂന്നാം വയസിലായിരുന്നു മാതാപിതാക്കള്‍ക്കൊപ്പം യുകെയിലേക്ക് കുടിയേറിയത്. 1985ലായിരുന്നു അദ്ദേഹം ഒരു ജിപിയായി നിയമിക്കപ്പെട്ടത്.യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലായിരുന്നു പഠനം. 1980കളില്‍ ബെര്‍മിംഗ്ഹാമിലെ റോയല്‍ ഓര്‍ത്തോപീഡിയാക് ഹോസ്പിറ്റലില്‍ അദ്ദേഹം ഹൗസ് ഓഫീസറായി സ്പൈനല്‍ സര്‍ജറി സെക്ഷനില്‍ ജോയിന്റ് ചെയ്തു.


തുടക്കത്തില്‍ മൂന്ന് യുവതികളായിരുന്നു റാത്തോറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായി വാര്‍ത്ത പുറത്തുവന്നതോടെയാണ് സമാനമായ പരാതിയുമായി അഞ്ച് യുവതികള്‍ കൂടി രംഗത്തെത്തിയത്.

 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway